0%

Chapter Title : രണം 2 [Vishnu]

Author : Vishnu Read All Parts 409

ഒന്ന് പുറത്തേക് നോക്കി..

അവരുടെ തൊട്ട് അപ്പുറത്തെ ഫ്ലാറ്റിൽ തന്നെ ആയിരുന്നു അവൾ കേറി പോയത്

“തേഞ്ഞു…. ഇനി എന്ത് ചെയ്യും “

“നീ ഇനിയാ ഡ്രോൺ പുറത്ത് എടുക്കേണ്ട…ഇനി വീട് മാത്രമല്ല.. ജോലിയും പോകും…”

“അത് പറപ്പിച്ചില്ലേലും പൊകുലേ..”

അതിനു ആദിക്ക് മറുപടി ഉണ്ടായിരുന്നില്ല…

—---

അവര്ക് കിട്ടിയ ഭക്ഷണം ഒക്കെ കഴിച്ചു തീർന്ന സമയമാണ് മാധവ് അവനെ പുറത്തേക് എടുത്തത്…പേരുപോലും ഇല്ലാത്ത ഒരു റം…

ആദി ആ കുപ്പി ഒന്ന് മൊത്തത്തിൽ നോക്കി

“എന്താടാ സാധനം ഇത്…പേരൊന്നും ഇല്ലാലോ…”

“മോനെ…ഇത് ഗോവ പോയപ്പോ ഒപ്പിച്ച സാധനം ആണ്…അടിച്ച…ഹോ…എല്ലാം പറക്കും…”

അത് പറഞ്ഞു മാധവ് അത് മൂന്ന് ഗ്ലാസിൽ ആയി ഒഴിച്ചു നന്ദനും ആദിയും ഓരോ ഗ്ലാസ്‌ എടുത്തു

“ചിയേർസ്…”

അത് പറഞ്ഞു മൂന്നു പേരും ഒരു ഗ്ലാസ്‌ പെട്ടെന്ന് തന്നെ അകത്താക്കി..

“ഹോ…എന്തോന്നാടാ ഇത്…കത്തിപോയലോ “

അത് കേട്ട മാധവ് ചിരിച്ചു

“ഇനി എന്തൊക്കെ കത്താൻ ഇരിക്കുന്നു “

അത് പറഞ്ഞു അവൻ അടുത്ത പെഗ്ഗും ഒഴിച്ചു…കുറച്ചു സമയം കൊണ്ട് തന്നെ ആ കുപ്പി അവർ മൂന്നു പേരും തീർത്തിരുന്നു…

—---

“അളിയാ…നീ എന്നാലും എങ്ങനെ എവിടെയെത്തി…”

അടിച്ചു പാതി ബോധത്തിൽ ആയിരുന്ന മൂന്നു പേരും എങ്ങനെയോ ടെറസിൽ എത്തിയിരുന്നു…. അവിടെ മലർന്ന് കിടന്ന സമയമാണ് നന്ദൻ ആദിയോട് അത് ചോദിച്ചത്…

ആദി എന്നാൽ ഒന്ന് ചിരിച്ചു

“അതോ…. എനിക്കൊരു കൂട്ടുകാരനുണ്ട്.. ഡേവിഡ്…എൻറെ കൂടെയാണ് കോളേജിൽ ഒക്കെ പഠിച്ചത്..

അവന്റെ ചേട്ടൻ ഡിക്സൺ ഈ അനുരാധ മാഡത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്

അപ്പോ ഞാൻ

💬 Comments

View all comments