0%

Chapter Title : രണം 2 [Vishnu]

Author : Vishnu Read All Parts 408

പോരെ…ഡൺ “

“മ്മ് ശരി…നീ എന്നാൽ ഇത് കൊണ്ട് വച്ച് വാ…കഴിക്കാൻ പോകാം.. “

അത് കേട്ടതും ചിരിച്ചു കൊണ്ട് അവൻ ആ ഡ്രോണുമെടുത്തു അകത്തേക്ക് പോകാൻ നോക്കിയ സമയമാണ് അവരുടെ ഫ്ലാറ്റിന്റെ ബെൽ അടിച്ചത്…

“ഡാ…പോയി നോക്കിയേ ആരാ അതെന്ന്…. “

നന്ദൻ അകത്തു നിന്ന് വിളിച്ചു പറയുന്നത് കേട്ട് ആദി എഴുനേറ്റു ഡോറിനു അടുത്തേക് നടന്നു ഡോർ തുറന്നതും ഒരു നിമിഷം സ്റ്റക്ക് ആയി നിന്നു…

“ഡാ പോകാം…”

അത് പറഞ്ഞു ഒരു ടീഷർട്ടും ഷോർട്സും ഇട്ടു അകത്തേക്കു വന്ന മാധവ് കാണുന്നത് ഡോർ തുറന്നു തരിച്ചു നിൽക്കുന്ന ആദിയെ ആയിരുന്നു..

എന്നാൽ ഡോറിന് അപ്പുറത്തുള്ള ആളെ കണ്ടതും അവനും തരിച്ചുനിന്നു..

ശ്രുതി…

ആദിയും ഒരു നിമിഷം അങ്ങനെ തന്നെ തരിച്ചു നില്കുകയായിരുന്നു…

ഒരു ടോപ്പും പാന്റ്സും ആയിരുന്നു ഡ്രസ്സ്‌.. കയ്യിൽ ഒരു കാസറോളും ഉണ്ടായിരുന്നു…അവളും ആദിയെ ഒന്ന് തുറിച്ചു നോക്കിയ ശേഷം ആ പത്രം അവന്റെ കയ്യിലെക് വച്ചു കൊടുത്തു..

“നിങ്ങൾ ആയിരുന്നോ പുതിയ ആൾകാർ…എന്താ എന്നെ ശല്യം ചെയ്യാൻ വേണ്ടിയാണോ ഇങ്ങോട്ടേക്കും വന്നു കയറിയത്.. “

അതിന് ആദി ഒന്നും മിണ്ടിയില്ല.. മിണ്ടാൻ കഴിഞ്ഞില്ല

“ഏയ് അപ്പുറത്തെ ഫ്ലാറ്റിലെ ആൾകാർ ചെറിയ തെറ്റിദ്ധാരണ കൊണ്ട് പുറത്ത് ആക്കി.. അത് കൊണ്ട് ഇങ്ങോട്ട് വന്നതാ…സത്യം ആയിട്ടും ഒരു പ്രശ്നവും തനിക് ഉണ്ടാകില്ല “

അത് പറഞ്ഞു മാധവ് ഡോറിന് അടുത്തേക് വന്നു ആ പാത്രം എടുത്തു

അവൾ അപ്പൊ ഒന്നും തിരിച്ചു പറയാതെ അവിടെ നിന്നും പോയിരുന്നു…അവൾ പോയ സമയം മാധവും ആദിയും

💬 Comments

View all comments