0%

Chapter Title : രണം 2 [Vishnu]

Author : Vishnu Read All Parts 404

ദേഷ്യത്തിൽ അവിടെയുള്ള അവളുടെ ഓഫീസ് ടേബിളിലേക്കു ഇരുന്നു…ശേഷം ഡിക്സന്റെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി വിളിച്ചു നോക്കി..

അവരുടെയും ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു…. അവൾ വേറെ വഴിയില്ലാതെ രാകേഷ് എന്ന കോൺടാക്ട്ടിലേക് വിളിച്ചു…എന്നാൽ അവിടെയും ഉത്തരമില്ല

അത്രയും നേരം ഉള്ളിൽ ഉണ്ടായ ദേഷ്യം മാറി ഉള്ളിൽ ഒരു പേടി വരുന്നതുപോലെ…

പെട്ടെന്നാണ് ദേവമ്മ അകത്തേക്കു കയറിവന്നത്.. അവൾ താമസിക്കുന്ന ബാംഗ്ലൂരിലെ ബംഗ്ലാവിൽ അവളുടെ കാര്യങ്ങൾ നോക്കാൻ ആയി അവളുടെ അമ്മ നിർത്തിയ ആൾ ആയിരുന്നു ദേവമ്മ..ഒരു 60 വയസ്സ് തോന്നുന്ന പാവം സ്ത്രീ…

“മോളെ…ഭക്ഷണം “

“നിങ്ങളോട് ഡോറിൽ തട്ടാതെ അകത്തേക്കു കയറാൻ പാടില്ലെന്ന് പറഞ്ഞിട്ടുള്ളതല്ലെ…എന്താ കേൾക്കാനാകില്ലേ.. “

അത് കേട്ടതും ദേവമ്മ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയിരുന്നു.. അവർ അവൾക് കുടിക്കാൻ ഉള്ള വെള്ളത്തിന്റെ കുപ്പി ടേബിളിൽ വച്ച ശേഷം ഒന്നും മിണ്ടാതെ പുറത്തേക് പോയിരുന്നു

അവർ പോയതും അനുരാധ ടേബിളിൽ മുഖം അമർത്തി ഇരുന്നു…ഉള്ളിൽ എന്തോ ആപത്തു വരാൻ ഉള്ളതുപോലെ അവൾക്ക് തോന്നി…

—--

വീട്ടിൽ നിന്നും ഇറക്കിവിട്ട സമയം നന്ദന്റെ കോൺടാക്ട് വഴി ആയിരുന്നു അവര്ക് കുറച്ചു കഷ്ടപ്പെട്ട് ആണെങ്കിലും ഒരു ഫ്ലാറ്റ് കിട്ടിയത്..

എന്നാൽ അവിടേക്ക് എത്തിയപ്പോഴാണ് പ്രശ്നം മനസ്സിലായത്..

വളരെ നല്ലൊരു അപാർട്മെന്റിൽ ഒരു ഫ്ലാറ്റ് റെന്റ് കുറഞ്ഞു കിട്ടിയ സമയം മൂന്നു പേരും ഒന്നും ആലോചിച്ചില്ല എന്നതായിരുന്നു സത്യം…

എന്നാൽ ഡോർ തുറന്നപ്പോഴാണ് അതിന്റെ പിന്നിലെ അപകടം അവർക്ക് മനസ്സിലായത്…അത്രേം നല്ല അപാർട്മെന്റിൽ തന്നെ ഏറ്റവും മോശം ഫ്ലാറ്റ് ആണെന്ന് അവര്ക് കണ്ട നിമിഷം തന്നെ മനസ്സിലായിരുന്നു…

മുന്നേ

💬 Comments

View all comments