0%

Chapter Title : രണം 2 [Vishnu]

Author : Vishnu Read All Parts 402

പിന്നെ…പറ്റിപ്പോയി.. എന്നാലുമെന്താ ക്യാമറ വർക്ക്‌ ആകില്ല എന്ന് മനസ്സിലായില്ലേ…”

“അതെ അത് നീ ആ ഓൺർനോട് കൂടെ പറയാമായിരുന്നു.. ഇനി എന്ത് നോക്കി നിൽക്കാനാ.. വാ ഇറങ്ങാം…സാധനം ഒക്കെ പിക്കപ്പിൽ കയറ്റിയില്ലേ…”

അതിനു മാധവ് മൂളുക മാത്രം ചെയ്തു..
എന്നാൽ ബാക്കിയൊന്നും കേൾക്കാൻ നിൽക്കാതെ ആദി താഴേക്ക് ഇറങ്ങിയിരുന്നു..

വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന സമയം ആണ് മാധവിനു അത് ചെയ്യാൻ തോന്നിയത്…ക്യാമറ വർക്ക്‌ ആകാത്തതുകൊണ്ട് ചെറിയ വിലയിൽ മേടിച്ചു കൊണ്ട് വന്ന ഡ്രോൺ…

അതിൽ അവൻ തന്നെ കുറെയധികം പരീക്ഷണങ്ങൾ ചെയ്തുകൊണ്ടിരുന്നു…

അവസാനം അവൻ അത് ആ ദിവസം ആണ് ടെസ്റ്റ്‌ ചെയ്തു നോക്കാൻ തോന്നിയതും…

ഫോണിൽ കണക്ട് ചെയ്തു പുറത്തേക് അവൻ അത് പറപ്പിച്ചപ്പോഴാണ് അവൻ ഒരു കൗതുകത്തിനു തൊട്ടപ്പുറത്തെ ഫ്ലാറ്റിന്റെ ബാൽക്കണി ഭാഗത്തൂടെ ആ ഡ്രോണും കൊണ്ട് ഒന്ന് പോയത്..

അവിടെ എത്തിയതും അവൻ ആ കാഴ്ച കണ്ട് കുറച്ചു നേരം സ്ക്ക് ആയി നിന്നുപോയിരുന്നു…ക്ലാസ്സിക്‌ മാധവ്…

അത് മതിയായിരുന്നു എല്ലാം നടക്കാൻ.. കുറച്ചു കഴിഞ്ഞതും അടുത്ത ഫ്ലാറ്റിലെ ആൾകാർ എത്തി.. ഓണർ എത്തി.. നന്ദൻ വിയർത്തു…കാര്യം മനസിലാകാത്തത് കൊണ്ട് ആദി ഒന്നും മിണ്ടിയില്ല.. എന്നാൽ മാധവ്

അവൻ ഉള്ളിൽ തന്നെ ഇരുന്നു ഒന്നും അറിയാത്തതു പോലെ…
—--

ഒരു വട്ടം കൂടെ ഡിക്സൺ എന്ന പേരിൽ വിരൽ അമർന്നെങ്കിലും അപ്പുറത്തുനിന്നും ആരും കാൾ എടുത്തില്ല..

അത് കൂടെ ആയതും അനുരാധ ഫോൺ ബെഡിലേക് എറിഞ്ഞു…നല്ല ദേഷ്യത്തിൽ ആയിരുന്നു അവൾ.. കഴിഞ്ഞ ഒരു മാസമായി ഡിക്സന്റെ വിവരം പോലും ഇല്ല…

അവൾ ആ

💬 Comments

View all comments