0%

Chapter Title : രണം 3 [Vishnu]

Author : Vishnu Read All Parts 445

മാത്രം ആയി കുറച്ചു…അത്ര തന്നെ.. “

“എടാ…നീ പിന്നെ എന്ത് ചെയ്യും…നിനക്ക് ജോലി വേണ്ടേ…”

അത് കേട്ട ആദി ചിരിച്ചു

“ജോലിയല്ലെ…തത്കാലം എനിക്ക് പിടിച്ചു നിൽക്കാനൊക്കെ പറ്റും…അത് വിട്…എനിക്ക് സമാധാനം വേണം…കുറച്ചു കൂടെ കിടന്നാലോ എന്ന് ആലോചിക്കുവാണ് “

അത് കേട്ട മാധവ് എഴുനേറ്റു

“നല്ലതാ…എന്തായാലും കുറച്ചു ദിവസം സുഖമായി കിടക്കാം…നിനക്ക് ടെർമിനേഷൻ വരുന്ന വരെ എന്തായാലും വേറെ പണിയൊന്നും ചെയ്യാൻ ആകില്ലല്ലോ…”.

അതിന് ആദി ഒന്ന് ചിരിച്ചു

“ചിരിക്കണ്ട…ഓരോ കോപ്പിലെ പരുപാടി കാണിച്ചു വന്നിട്ട് “

അത് പറഞ്ഞു അവൻ അകത്തേക്കു പോയി…ആദി എന്നാൽ അപ്പോഴും ചിരിച്ചു കൊണ്ട് അവിടെ നിന്ന സമയമാണ് പുറത്തു നിന്നും ശബ്ദം കേൾക്കുന്നത്..

അത് കേട്ട് മാധവ് റൂമിൽ നിന്നും ഇറങ്ങി വന്നു

“എന്താടാ പുറത്ത്…നമ്മൾ ഒന്നും ചെയ്തില്ലലോ…”

“പോയ്‌ നോക്ക്…ഞാനില്ല…തൊടുന്നതൊക്കെ പ്രശ്നത്തിലാണ് അവസാനിക്കുന്നത്…അടുത്ത പ്രശ്നം മേടിച് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല…”

അത് കേട്ടതും മാധവ് ഒന്നും പറയാതെ പുറത്തേക് നടന്നു കാര്യമറിയാൻ…കൂടെ നന്ദനും

അവിടെയെത്തിയതും ഒരു ആൾകൂട്ടമാണ് അവർ കണ്ടത്…അതും ശ്രുതിയുടെ ഫ്ലാറ്റിന് മുന്നിൽ..

അവർ രണ്ട് പേരും മുന്നോട്ടെക് കെട്ടിയപ്പോൾ കാണുന്നത് ഡോറിൽ ചാരി തല താഴ്ത്തി നിൽക്കുന്ന ശ്രുതിയെ ആയിരുന്നു…

കൂടെ മുന്നിലായി നിന്നുകൊണ്ട് അവളോട്‌ ദേഷ്യപ്പെടുന്ന ഒരാളെയും…അവരുടെ പ്രായം തന്നെയേ കണ്ടാൽ തോന്നുകയുള്ളു…

“നിനക്കെന്താ വന്നാൽ…. കുറെ കാലം ആയില്ലേ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്…മതി…ഞാൻ വീട്ടിൽ എല്ലാവരെയും അറിയിച്ചിട്ടുണ്ട് നിന്നെയും കൂട്ടി വരാമെന്ന്.. നീ വന്നേ പറ്റു…”

അവൻ ദേഷ്യത്തിലതു പറഞ്ഞപ്പോൾ അവൾ അവനെ നോക്കിയതുകൂടെയില്ല

“ഞാൻ പറഞ്ഞില്ലേ…അശ്വിനു പോകാം…ഞാൻ വരുന്നില്ല…”

അത് കേട്ടതും

💬 Comments

View all comments