Chapter Title : രണം 3 [Vishnu]
പണിയൊന്നും ഇല്ലല്ലോ…’
അത് പറഞ്ഞു മാധവ് അവിടെ നിന്നും പോയി…ആദി എന്നാൽ ആ ബെഡിൽ അങ്ങനെ തന്നെ ഇരുന്നു….
കുടിച്ചതുകൊണ്ട് കിളി വരാൻ അവന് സമയമെടുത്തു.. എന്നാൽ ഉറക്കം കഴിഞ്ഞത് കൊണ്ട് തന്നെ ഫിറ്റ് പോകുകയും ചെയ്തിരുന്നു
അവൻ ഹാളിലേക്ക് വന്നപ്പോൾ നന്ദനും മാധവും അവിടെ ഇരിക്കുന്നുണ്ടായിരുന്നു…
ആദി ഒന്നും മിണ്ടാതെ അവിടെ ഒരു ബീൻ ബാഗിലെക് ഇരുന്നു
“നീ എന്നാലും എന്ത് മണ്ടത്തരമാടാ കാണിച്ചത്…നീ അത് ഏറ്റെടുത്തിലായിരുന്നെങ്കിൽ അന്വേഷണം കഴിയുന്ന വരെ സസ്പെന്ഷൻ അല്ലെ..
അത് കഴിഞ്ഞ ചെയ്ത ആൾക്കാരെ പിടിച്ചിട്ട് നീ രക്ഷപെട്ടേനെ.. ഇത് അവർക്ക് സുഖമായി…രണ്ട് ദിവസം കൊണ്ട് മോനു ടെർമിനേഷൻ ലെറ്റർ അടിച്ചു കയ്യിലെക് തരും…”
നന്ദൻ അത് പറഞ്ഞു ഒരു സൈഡിൽ ഇരുന്നു
“എന്റെ അളിയാ…ആ പെങ്കൊച്ചിനെ സഹായിക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു…
നിന്റെ ജോലി കളഞ്ഞിട്ട് എന്തിനാ അവളെ നീ രക്ഷിക്കാൻ ഒക്കെ പോകണേ…അതിന്റെയൊക്കെ കാര്യമുണ്ടോ “
മാധവ് അത് പറഞ്ഞു ആദിയെ നോക്കി.. ആദി എന്നാൽ ഒന്നും മിണ്ടാതെ മുകളിലേക്കു നോക്കി ഇരിക്കുക ആയിരുന്നു…
“ഞാൻ അത് ഏറ്റാലും ഇല്ലേലും എന്റെ തലയ്ക്കു വന്ന പണി തന്നെയാണത്…
അങ്ങനെ വരുമ്പോൾ അത് എനിക്ക് മാത്രം പോരേ…ഞാൻ കാരണം ബാക്കി ഉള്ളവരും എന്തിനാ പ്രശ്നത്തിൽ ആകുന്നത്…”
അത് കേട്ട രണ്ടു പേരും അവനെ നോക്കി
“നിനക്ക് നേരെയോ.. നീയെന്താ പറയുന്നേ…”
ആദി എന്നാൽ കണ്ണടച്ചു തന്നെ ഇരിക്കുവാണ്..
“നിങ്ങൾക്ക് പയ്യെ മനസ്സിലാക്കോളും.. ഇതു ആരുടെ ഭാഗത്തു നിന്ന് ആയാലും നമ്മുടെ നാല് പേരുടെയും ജോലി പോകും.. അത് ഞാൻ ഒരാളുടെ
💬 Comments
View all comments