0%

Chapter Title : രണം 3 [Vishnu]

Author : Vishnu Read All Parts 443

വിളിച്ചൂടെ നിനക്ക്…അത് എങ്ങനയെ…ഓരോ കോപ്പിലെ സഹായം ചെയ്തിട്ട് വരുവല്ലേ…നിനക്ക് എന്തിന്റെ സൂക്കേടടാ എല്ലാം സ്വയം ഏറ്റിട്ടു വരാൻ.. “

കാൾ എടുത്തതും ഡേവിഡിന്റെ തെറിയും വഴക്കുമാണ് ആദി കേട്ടത്…അവനെന്നാൽ ഒന്നും പറയാതെ കേട്ട് ഇരുന്നു കുറച്ചു നേരം…

“കഴിഞ്ഞോ…. “

ആദിയുടെ മറുപടികേട്ട ഡേവിഡ് ഒരു നിമിഷം അടങ്ങി

“ഡാ…കാര്യമൊക്കെ ഞാൻ വിശദമായി പറയാം.. സമയം ആകട്ടെ…തത്കാലം എനിക്ക് ഇതാണ് ശരിയെന്നു തോന്നി..”

അത് കേട്ടതും ഡേവിഡ് ഒന്ന് ശ്വാസം വിട്ടു

“ശരി.. നീ ഇനി നാട്ടിലേക് എപ്പോഴാ “

അത് കേട്ട ആദി കുറച്ചു നേരം ഒന്നും മിണ്ടിയില്ല…

“അവൾ അവിടെയുണ്ടോ…”

അത് കേട്ട ഡേവിഡ് ചിരിച്ചു

“ഞാൻ നീ ഇപ്പൊ വരണമെന്ന് പറയില്ല…വാടക കൊടുക്കാൻ ഉള്ള കാശൊക്കെ നിന്റെൽ കാണുമെന്ന എനിക്ക് നന്നായി അറിയാം…

അവളും കെട്ട്യോനും നാട്ടിൽ ഉണ്ട്…നീ വന്ന വെറുതെ ഡാർക്ക്‌ അടിക്കും…വേണോ…”

അതിനു അവൻ ഒന്നും മിണ്ടിയില്ല…

“വേണ്ട…ഞാൻ ഇവിടെ നിന്നോളാം.. “

അത് കേട്ട ഡേവിഡ് ചിരിച്ചു

“ആഹ് അങ്ങനെയാണേൽ നല്ലത്…. എന്തായാലും നീ തത്കാലം ഫ്ലാറ്റിലേക്ക് ചെല്ല്…സമയം കളയാതെ “

ആദി അതിനു സമ്മതം മൂളി കാൾ കട്ടാക്കി.. ശേഷം അവിടെത്തന്നെ ഇരുന്നു…കുറച്ചു കൂടെ കുടിച്ച ശേഷമാണു അവൻ അവിടെ നിന്നുമൊരു യൂബർ വിളിച്ചു ഫ്ലാറ്റിലേക്ക് പോകുന്നത്…

അത്യാവശ്യം പാതി ബോധത്തിലാണ് അവൻ ഫ്ലാറ്റിലേക് എത്തിയത്…ബാഗ് സൈഡിലേക് എറിഞ്ഞു ബെഡിൽ വീണത് മാത്രമേ അവന് ഓർമയുണ്ടായിരുന്നുള്ളു..

തൊളിലൊരു തട്ട് കിട്ടിയപ്പോഴാണ് അവൻ പെട്ടെന്നു കണ്ണ് തുറന്ന് എഴുന്നേറ്റത്…

“എനിക്ക്…സമയം 5 കഴിഞ്ഞു.. ചായ ഒക്കെ കുടിച് ഉറങ്ങാം…വേറെ

💬 Comments

View all comments