0%

Chapter Title : രണം 3 [Vishnu]

Author : Vishnu Read All Parts 442

ജോലി കളഞ്ഞ ആദിയെ ഓർത്തുള്ള സങ്കടം ആയിരുന്നു

അവൻ ഒന്നും പറയാതെ അവിടെയുള്ള ബാഗ് എടുത്തു പുറത്തേക് നടന്നു

“ഒന്ന് നിൽക്കോ.. “

അത് കേട്ട അവൻ തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ അടുത്തേക് അവൾ ഓടി എത്തിയിരുന്നു

“ആദിയുടെ നമ്പർ തരുമോ…”

അവൻ ചിരിച് കൊണ്ട് അവൾ നീട്ടിയ ഫോണിൽ അവന്റെ നമ്പർ സേവ് ചെയ്തു ശേഷം അവളുടെ കയ്യിലെക്ക് കൊടുത്തു..

“ആദി അപ്പൊ ഇനി നാട്ടിലേക് പോകുവാണോ…”

അത് കേട്ട അവൻ ഒന്ന് ചിരിച്ചു സൈഡിലേക് നോക്കി…ശേഷം avale തന്നെ നോക്കി ചിരിച്ചു

“നാട്ടിലേക്…. നാട്ടിലേക് പോയാൽ ശരിയാകില്ല…അത് കൊണ്ടാണ് ഈ ജോലിയും മേടിച്…ഞാൻ നോക്കട്ടെ.. വേറെ എന്തെങ്കിലും കിട്ടുമോ എന്ന് “

അത് പറഞ്ഞു ഒരു ചിരിയോടെ അവൻ നടന്നു പോയി…അവനെ നോക്കി അവൾ ആ കടയിൽ തന്നെ നിന്നു

അപ്പോഴും അവളുടെ ഉള്ളിലൂടെ പോയ ചിന്ത എന്തിനു അവൻ അവൾക്ക് വേണ്ടി ജോലി സാക്രിഫൈസ് ചെയ്തു…എങ്ങനെ അവളുടെ കാര്യങ്ങൾ അറിയാം എന്നായിരുന്നു..

ഉച്ചയ്ക്ക് ഓഫീസിൽ നിന്നും വിട്ട ആദി തിരിച്ചു ഫ്ലാറ്റിലേക് പോയിരുന്നില്ല….ബാംഗ്ലൂർ നഗരത്തിന്റെ പല ഭാഗങ്ങളിലൂടെ അവൻ വെറുതെ നടന്നു…. ഓരോ കാഴ്ചകൾ കണ്ടു കൊണ്ട്

ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തത് കൊണ്ട് അവന് അതിൽനിന്നും വേറെ ശല്യവും ഉണ്ടായില്ല…അവൻ അവസാനം കയറിയത് ഒരു ബാറിലേക്ക് ആയിരുന്നു

അവൻ അവിടെ ഒരു ബിയർ ഓർഡർ ചെയ്തു ഇരുന്നു…ഫോൺ ഓൺ ചെയ്തപ്പോൾ കുറെ മിസ്സ്ഡ് കോളുകളുണ്ട്…

മാധവും നന്ദനും…ഒപ്പം ഡേവിഡും…അവൻ എന്നാൽ ഡേവിഡിനെ തിരിച്ചു വിളിച്ചു

“പ്ഫാ…മൈരേ…. നിനക്ക് എന്തെങ്കിലും പ്രശനമുണ്ടേൽ എന്നെയൊന്നു

💬 Comments

View all comments