Chapter Title : രണം 3 [Vishnu]
പെട്ടെന്നു തന്നെ അവൻ കയ്യിലുള്ള സിഗരറ്റ് താഴെകിട്ടു അവളെ നോക്കി
“നീ എന്താ ഇവിടെ..”
അവൾ എന്നാൽ അവനെ തന്നെ നോക്കി നിന്നു
“എന്തിനാ…ആദി അങ്ങനെ…. ആദിയുടെ ജോലി പോയില്ലേ.. എന്തിനാ എല്ലാം ഏറ്റെടുത്തത് “
അത് കേട്ട് ആദി ചിരിച്ചു കൊണ്ട് ചായയും എടുത്തു അവിടെയുള്ള ഒരു ടേബിളിലേക്ക് ഇരുന്നു
“താൻ ചായ കുടിക്കില്ലേ “
അതിന് അവൾ തലയാട്ടി
“എന്നാൽ നീ ഇരിക്ക്…ചേട്ടാ ഒരു ചായ കൂടെ “
അത് പറഞ്ഞു അവൻ കയ്യിലെ ചായ കുറച്ചു കുടിച്ച ശേഷം അവളെ നോക്കി
“ഞാനിപ്പോ അത് ഏറ്റതുകൊണ്ട് നിനക്കും അവർക്കും സസ്പെന്ഷൻ കിട്ടിയില്ലല്ലോ…നിങ്ങളുടെ ജോലി സേഫ് ആയില്ലെ “
അത് കേട്ട സാന്ദ്ര അവനെ നോക്കി
“അപ്പൊ ആദി…”
“എനിക്ക് ഈ ജോലി പോയാലും പിടിച്ചു നിൽക്കാൻ ആകും…എനിക്ക് ഇതൊക്കെ താങ്ങാൻ ആകുന്നതേയുള്ളൂ…
പക്ഷെ നിനക്ക് അങ്ങനെയാണോ…നിനക്ക് ജോലി കിട്ടിയപ്പോഴല്ലേ വീട്ടിൽ എല്ലാം നേരെ ആയത്…എഡ്യൂക്കേഷൻ ലോൺ അടച്ചു തീർക്കണ്ടേ…
അച്ഛൻ ഇല്ലാത്തതു കൊണ്ട് അനിയന്റെ ഫീസ് വീട്ടിലെ കാര്യങ്ങൾ.. എല്ലാം നോക്കണ്ടേ…ഈ ജോലി പോയാൽ നിനക്കത് താങ്ങാൻ ആക്കിലായെന്നറിയാം “
അത് കേട്ട അവൾ അമ്പരപ്പോടെ അവനെ നോക്കി
“ഞാൻ…ഞാൻ ഇതൊന്നും ആരോടും…ആദി എങ്ങനെ…”
അത് കേട്ട അവൻ ചിരിച്ചു
“അറിഞ്ഞു…അത് പോരെ…തത്കാലം വേറെയാരും ഇത് അറിയണ്ട…ഇങ്ങനെ തന്നെ നിൽക്കട്ടെ…
പിന്നെ എനിക്ക് എന്തെങ്കിലും ചെയ്തു തരണം എന്നുണ്ടേൽ ഈ ചായയുടെ ഒക്കെ പൈസ താൻ കൊടുത്താൽ മതി “
സാന്ദ്ര അപ്പോൾ ഒന്ന് ചിരിച്ചു…. അപ്പോഴും അവളുടെ ഉള്ളിൽ തനിക് വേണ്ടി
💬 Comments
View all comments