Chapter Title : രണം 3 [Vishnu]
ഐഡി ഊരി അവിടെ ടേബിളിൽ വച്ചു അനുരാധയെ നോക്കി
“എന്റെ അബദ്ധം കൊണ്ടാണ് ഇത് ലീക് ആയത്.. ഞാൻ ചെയ്തതിനു ഇവർ അനുഭവിക്കേണ്ടല്ലോ
ഇവർ പാവങ്ങൾ ആണ്…ഇതിൽ പങ്കില്ല…ഞാൻ പറഞ്ഞത് അന്വേഷിച്ചു കഴിഞ്ഞു എനിക്കെതിരെ എന്ത് ആക്ഷൻ വേണമെങ്കിലും എടുക്കാം…”
അതും പറഞ്ഞു ആദി അവിടെ നിന്നും ഇറങ്ങി പോയപ്പോൾ എല്ലാവരുടെയും കണ്ണുകൾ അവന്റെ മുകളിൽ ആയിരുന്നു..
ശ്രുതിയും സാന്ദ്രയും ഒരു ഞെട്ടലോടെ ആണ് അത് കണ്ട് നിന്നത്…അനുരാധയുടെ ചുണ്ടിൽ മാത്രം ഒരു പുഞ്ചിരി ഉണ്ടായിരുന്നു…
—---
മീറ്റിംഗ് റൂമിൽ നിന്നും ഇറങ്ങിയ ആദി ഒന്നും മിണ്ടാതെ അവന്റെ ബാഗ് എടുത്തു പുറത്തേക് നടന്നു…
മാധവ് കാര്യം ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല…ആരോടും ഒന്നും പറയാതെ അവരുടെ മുന്നിലുടെ അവൻ ഇറങ്ങി ആ ഓഫീസിൽ നിന്നും
നേരെ ഇറങ്ങി അവൻ നടന്നത് കോമ്പൗണ്ടിനു പുറത്തുള്ള ആ ചെറിയ ചായ കടയിലേക്കാണ്..
അവിടെ ചെന്നു ഒരു ചായയും ഓർഡർ ചെയ്ത് അവിടെ നിന്നും ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് അവിടെ നിന്നു
ആ കടക്കാരൻ ആ ചായ കൊണ്ട് കൊടുത്തപ്പോൾ അവൻ ആ ചായയും എടുത്തു കൊണ്ട് കടയ്ക്ക് പിന്നിലേജ് ചെന്നു…
അവിടെ ഒരു ചെറിയ തട്ടും ഒക്കെ ആയി ഉള്ള സെറ്റപ്പ് ആയിരുന്നു…. പുറമെ നിന്നും ആൾകാർ വലിക്കാതെ ഇരിക്കാൻ വേണ്ടി അവിടെ ഒരുക്കിയ സ്‌മോക്കിങ് ഏരിയ
ഒരു സിഗററ്റിൽ തുടങ്ങിയത് മൂന്നും നാലുമായി മാറിയിരുന്നു…അവന്റെ നോട്ടം ഫോണിലെ ചില ചിത്രങ്ങളിൽ ആയിരുന്നു
“ആദി…”
പിന്നിൽ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടപ്പോഴാണ് അവൻ സാൻഡ്രയെ കണ്ടത്
💬 Comments
View all comments