Chapter Title : രണം 3 [Vishnu]
ഡിക്സൺ അവളുടെ മുന്നിലേക്ക് വന്നത്..
“ദേവിക അല്ലെ…ഒന്ന് നിൽക്കാമോ…”
ഡിക്സണെ കണ്ടതും അവൾക്ക് മനസ്സിലായിരുന്നു അവനെ…അവൾ ചിരിച്ചു കൊണ്ട് നിന്നു
“എന്താ ചേട്ടാ “
“ദേവിക…ഇലക്ട്രോണിക്സ് ഡിപ്പാർട്മെറ്റ്.. ഒന്നാം വർഷം.. അല്ലെ…ഞാൻ കണ്ടിട്ടുണ്ട്…തന്റെ ധൈര്യം സമ്മതിച്ചു കേട്ടോ…
ഇവിടെ വേറെ ആരിലും ഇല്ലാത്ത ധൈര്യം അല്ലെ ജൂനിയർ ആയ തനിക്…”
അതൊക്കെ കേട്ടപ്പോൾ ഉള്ളിൽ പന്തികേട് തോന്നിയെങ്കിലും അവൾ ചിരിച്ചു കൊണ്ട് തന്നെ നിന്നു…
“ഞാൻ ശരിക്കും ഇമ്പ്രെസ്സ്ഡ് ആയി.. ഈ ധൈര്യം വേണം പുതിയ കുട്ടികൾക്ക്... അപ്പൊ പറഞ്ഞു വന്നത് അതല്ല..
ഇവിടെ ആർട്സ് ക്ലബ് ഉണ്ട്…ഞാൻ ആണ് സെക്രട്ടറി…പുതിയ കുട്ടികൾക്കുള്ള ഓഡിഷൻ നടക്കുന്നുണ്ട്..
തന്റെ സംസാരിക്കാനുള്ള കഴിവ് കണ്ടിട്ട് ഓഡിഷന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല…
താൻ പറഞ്ഞ അതൊന്നും ഇല്ലാതെ ഞാൻ ആർട്സ് ക്ലബ്ബിലേക് ഇടം…ഓക്കേ അല്ലെ.. “
അത് കേട്ട അവൾ ചിരിച്ചു കൊണ്ട് നോക്കി…അവിടെ ഒക്കെ ആയി നടന്നു പോകുന്ന പിള്ളേർ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
“ചേട്ടാ…. ഇത്രയും പറഞ്ഞതിന് താങ്ക്സ്…ഞാൻ ആർട്സ് ക്ലബ്ബിന്റെ ഓഡിഷനു താല്പര്യം ഉണ്ടേൽ വരാം…
വേറെ ആർക്കും ഇല്ലാത്ത ആനുകൂല്യം എനിക്കും വേണ്ടെന്നേ…പിന്നെ
എന്നെ ആർട്സ് ടീമിൽ ഇട്ട ശേഷം കണ്ട്രോൾ ചെയ്യാം ഭരിക്കാം എന്ന ചിന്ത കൊണ്ട് ആണലോ ചേട്ടൻ ഇതൊക്കെ പറഞ്ഞു വന്നത്…തത്കാലം അതിനു താല്പര്യമില്ല “
അത് പറഞ്ഞ ശേഷം അവൾ നടന്നു പോയി…എന്നാൽ അത് ഡിക്സനു മുഖത്തേറ്റ അടി പോലെ ആയിരുന്നു…
അത് കേട്ട് നിന്ന കുട്ടികളുടെ ചിരി…അവന് അവരുടെ മുന്നിൽ അപഹാസ്യനായതുപോലെ തോന്നി…
—----
ആർട്സ് ക്ലബ് ഓഡിഷൻ…. താല്പര്യമില്ലായിരുന്നുവെങ്കിലും
💬 Comments
View all comments