0%

Chapter Title : രണം 3 [Vishnu]

Author : Vishnu Read All Parts 434

എല്ലാ കുട്ടികൾക്കും അത് നിർബന്ധമാക്കിയിരുന്നു…

ഒരു സ്ക്രിപ്റ്റ്…അത് പഠിച്ചു അവതരിപ്പിക്കുക എന്നത് മാത്രമായിരുന്നു അവൾക് കിട്ടിയ പണി

എന്നാൽ തുടങ്ങുന്നതിനു തൊട്ട് മുന്നേ അവളുടെ സ്ക്രിപ്റ്റ് മാറ്റി…ബാക്കി ഉള്ളവരിൽ നിന്നും വിത്യാസം ഉള്ളത് മാത്രമായിരുന്നില്ല അവൾക്കിനിയത് പഠിച്ചെടുക്കാനുള്ള സമയമില്ലായിരുന്നു….

അവൾക്കെന്നാൽ കാര്യം മനസ്സിലായിരുന്നു….അവൾക്കുള്ള പണി

സ്റ്റേജിനു മുന്നിൽ ആയി ഇരുന്ന ടീച്ചേർസ്ന്റെ കൂടെ ഡിക്സണും ഉണ്ടായിരുന്നു…അവൾ നാണംകെടുന്നത് കാണാൻ

അവൾ എന്ന സ്റ്റേജിലേക് വന്നതും ആ ഡയലോഗ് സ്ക്രിപ്റ്റ് അവന്റെ മുന്നിൽ വച്ചു എല്ലാവരും കാൺകെ കീറിയെറിഞ്ഞു

“എനിക്ക് തത്കാലം ആർട്സ് ക്ലബ്ബിൽ ചേരണമെന്നില്ല…”

അത് പറഞ്ഞു അവൾ ഇറങ്ങി പോയപ്പോൾ ആ ഓഡിറ്റോറിയം മുഴുവൻ പല സംസാരങ്ങൾ ഉണ്ടായി…

എന്നാൽ അവിടെ നാണംകെട്ടത് ഡിക്സൺ ആയിരുന്നു…ഒരു ജൂനിയർ പെണ്ണ് ഡിക്സണെ ഒന്നും അല്ലാതെ ആക്കിമാറ്റിയെന്ന സംസാരം ആയിരുന്നു കോളേജിൽ പരന്നത്..

അത് അവനുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല…

—--

കോളേജ് ഹോസ്റ്റലിൽ പഠിക്കനായി ഇരുന്നതായിരുന്നു ദേവു…കോളേജിലെ കാര്യങ്ങൾ അവളെ ഒട്ടും ഏൽക്കാറില്ല…

പഠിക്കാനായി ലൈബ്രറിയിൽ നിന്നും എടുത്ത ബുക്ക്‌ തുറന്നപ്പോഴാണ് അവൾക്ക് അതിൽ നിന്നും ഒരു പേപ്പർ കിട്ടിയത്..

അവൾ ആ പേപ്പർ എടുത്തു നോക്കി..ഒരു ചെറിയ പേപ്പർ…അപ്പോഴാണ് അവൾ അതിലൊരു എഴുതുണ്ടെന്ന് ശ്രദ്ധിച്ചത്…

“തന്റെ കണ്ണുകൾ കാണാൻ എന്ത് ഭംഗിയാടോ…ആ കണ്ണിൽ നോക്കിയാൽ തന്നെ എല്ലാം മറന്നു പോകും.. “

അവൾ ആ പേപ്പറിൽ തന്നെ കുറച്ചു നേരം നോക്കി…

ഇത് തനിക് വേണ്ടിത്തന്നെ എഴുതി വച്ചതാണോ…ആണെങ്കിൽ ആരാകും …അതും ഈ ബുക്കിൽ

അവൾക് ഒരു നിമിഷം ഒരു കുളിരു തോന്നി…ഇത് വരെ തോന്നാത്ത ഒരു

💬 Comments

View all comments