0%

Chapter Title : രണം 3 [Vishnu]

Author : Vishnu Read All Parts 200

അനുരാധയും ഉണ്ടായിരുന്നു…

സൈഡിൽ അവനെ നോക്കാതെ ഇരിക്കുന്ന ശ്രുതിയും…

ആദിയും സാന്ദ്രയും ബാക്കി രണ്ടു പേരും അവരുടെ മുന്നിൽ നിന്നു

“സൊ അധികം സംസാരമോ കാര്യങ്ങളിലേക്കോ പോകുന്നില്ല…നിങ്ങൾ നാലുപേരെയും അന്വേഷണം കഴിയുന്നത് വരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു…

ഇനി എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അറിയിക്കാം.. യു കാൻ ഗോ…”

അനുരാധ അത് പറഞ്ഞതും അവർ ഞെട്ടി…. സാന്ദ്രയുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി…കണ്ണിൽ നിന്നും വെള്ളം വരുന്നത് കൊണ്ട് കണ്ണ് അടഞ്ഞു പോകുന്നത് പോലെ

എന്നാൽ ആദി അനങ്ങിയില്ല…അവന്റെ കണ്ണുകൾ അനുരാധയിൽ തന്നെ ചുരുങ്ങി…

“എന്തിനാണ് ഈ സസ്പെന്ഷൻ.. അന്വേഷണം…അത് അറിയാൻ നമുക്ക് അവകാശം ഉണ്ടാകുമല്ലോ…”

ആദിയുടെ ചോദ്യം കേട്ടതും എല്ലാവരും അവനെ നോക്കി…ആരും ആദി തിരിച്ചു പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.. അനുരാധയോടു ആരും തിരിച്ചു ചോദിക്കാറില്ല എന്നതായിരുന്നു സത്യം..

“കമ്പനി റൂൾസ്‌ തെറ്റിക്കുന്ന ആൾകാരോട് അതിന്റെ കാരണം പറയണം എന്ന് നമ്മൾക്ക് നിർബന്ധം ഇല്ല.. എന്നാലും ആദി ചോദിച്ചതുകൊണ്ട് പറയാം..

നമ്മുടെ കമ്പനിയുടെ വളരെ സെൻസിറ്റീവ് ആയ ഡീറ്റെയിൽസും ഫയൽസും മറ്റൊരു കമ്പനിയിലേക് പോയതായി കണ്ടെത്തിയിട്ടുണ്ട്…

നിങ്ങളുടെ ടീമിൽ നിന്നത് അത് പോയതെന്നും കണ്ടെത്തിയിട്ടുണ്ട്.. ഒന്നുകിൽ നിങ്ങൾ നാല് പേരും.. അല്ലെങ്കിൽ ഈ നാല് പേരിൽ ഒരാൾ…

എന്തായാലും നമ്മൾക്കു റിസ്ക് എടുക്കാൻ ആകില്ല…അതുകൊണ്ടാണ് പറഞ്ഞത് അന്വേഷണം കഴിയുന്നത് വരെ നിങ്ങളെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു എന്ന്..

ഇതിൽ കൂടുതൽ എന്തെങ്കിലും അറിയാനുണ്ടോ.. “

അനുരാധ അത് പറയുന്ന സമയം മുഴുവൻ ആദി ഒന്നും മിണ്ടാതെ അവരെതന്നെ നോക്കി നില്കുകയായിരുന്നു..

ശ്രുതിയുടെ കണ്ണുകളും എന്നാൽ ഈ സമയം ആദിയുടെ മേലെ ആയിരുന്നു.. അവന്റെ കൈ ദേഷ്യത്തിൽ ചുരുട്ടുന്നതും അവൾ കണ്ടു..

എന്നാൽ ആദി ഒന്നും പറയാതെ അവന്റെ ഐഡി ഊരി അവിടെ ടേബിളിൽ വച്ചു അനുരാധയെ നോക്കി

“എന്റെ അബദ്ധം കൊണ്ടാണ് ഇത് ലീക് ആയത്.. ഞാൻ ചെയ്തതിനു ഇവർ അനുഭവിക്കേണ്ടല്ലോ

ഇവർ പാവങ്ങൾ ആണ്…ഇതിൽ പങ്കില്ല…ഞാൻ പറഞ്ഞത് അന്വേഷിച്ചു കഴിഞ്ഞു എനിക്കെതിരെ എന്ത് ആക്ഷൻ വേണമെങ്കിലും എടുക്കാം…”

അതും പറഞ്ഞു ആദി അവിടെ നിന്നും ഇറങ്ങി പോയപ്പോൾ എല്ലാവരുടെയും കണ്ണുകൾ അവന്റെ മുകളിൽ

💬 Comments

View all comments