Chapter Title : രണം 4 [Vishnu]
ആതിരയിൽ മുഴുകിയിരുന്നു…അവൾ പറയുന്നതും കേട്ട്…
“നമ്മളും അതെ തറവാട്ടിൽ തന്നെ ആയിരുന്നു…വല്യച്ഛനു ഒരു അനുജൻ മാത്രമേ ഉള്ളു…എന്റെ അച്ഛൻ…രാവിലെ കണ്ട് കാണില്ലേ…ആ ആൾ തന്നെ…”
അത് കേട്ട് മാധവ് ഒന്ന് നോക്കി
“ആ തെണ്ടി നിന്റെ ചേട്ടൻ ആയിരുന്നോ…”
അവൾ അതിന് മറുപടി പറഞ്ഞില്ല…മൂളുക മാത്രം ചെയ്തു..
തമ്മിൽ അത്ര ശരി ആയിരുന്നില്ല…. പ്രശ്നങ്ങൾ ഉണ്ടായിരുന്നു…പക്ഷേ നമ്മൾ കുട്ടികളല്ലേ…നമുക്ക് അറിയില്ലല്ലോ…പക്ഷെ എല്ലാം നല്ല രീതിയിൽ ആണ് പോയത്…ഒരു ദിവസം…”
അത് പറഞ്ഞു അവൾ ഒന്ന് നിർത്തി…അവരെ നോക്കി
“അമ്മു ചേച്ചിക്ക് ഒരു ചേട്ടൻ കൂടെ ഉണ്ടായിരുന്നു…. സിദ്ധാർഥ്…. സിദ്ധുവേട്ടൻ…. “
“അമ്മു…. “
നന്ദൻ ഒരു നിമിഷം അവളെ നോക്കി.. മനസ്സിലാകാതെ…
അവൾ ചെറുതായ് ചിരിച്ചു
“ചേച്ചിയെ എല്ലാവരും വിളിക്ക അമ്മുന്നാ…ഇവിടെ ആർക്കും അത് അറിയാൻ വഴി ഇല്ല…ചേച്ചിക്കും…ആ പേര് ഇപ്പൊ വിളിക്കുന്നത് കേൾക്കാൻ ഇഷ്ടമല്ല…”
അത് പറഞ്ഞു അവൾ തല താഴ്ത്തി…
“സിദ്ധുവേട്ടനും ചേച്ചിയും അത്രയും ബോണ്ട് ആയിരുന്നു…വല്യച്ഛനും വല്യമ്മയും പോയാൽ ചേച്ചിയെ എടുത്ത് നടന്നതും വളർത്തിയത് ഒക്കെ സിദ്ധുവേട്ടൻ ആണ്…
പക്ഷെ ഒരു ദിവസം…കോളേജ് വെക്കേഷന് ചേട്ടൻ നാട്ടിൽ വന്നില്ല…കുറെ അന്വേഷിച്ചു നോക്കി…കണ്ടെത്തിയില്ല…ഹോസ്റ്റൽ വിട്ട് വീട്ടിലേക്കു ഇറങ്ങിയ ചേട്ടനെ ആരും കണ്ടില്ല…”
ഒരു നിശബ്ദത പടർന്നിരുന്നു ആ നിമിഷം….
“ചേട്ടനെ അന്വേഷിക്കാത്ത ദിവസങ്ങൾ ഇല്ല…2 വർഷം…. പോലീസും ഒക്കെ അന്വേഷിച്ചു…. അവസാനം…ചേട്ടൻ ആത്മഹത്യാ ചെയ്തതാകാം എന്ന് വരെ കേട്ടപ്പോൾ…അന്വേഷണവും നിർത്തി…”
നന്ദൻ അവളെ തന്നെ നോക്കി ഇരുന്നു…ഒന്നും പറയാൻ അകത്തെ…. മാധവും ഇപ്പോൾ അവളെ നോക്കി ഇരുന്നു…മനസ്സിൽ വന്ന കാര്യം ചോദിക്കണോ പറയണോ എന്നറിയാതെ…
💬 Comments
View all comments