0%

Chapter Title : രണം 4 [Vishnu]

Author : Vishnu Read All Parts 464

ഇരുന്നു…ആതിരയുടെ മുന്നിലായി നന്ദനും ആദിയും…

മാധവ് ഒരു ബിസ്ക്കറ്റ് പാക്കറ്റും പൊട്ടിച്ചു ഇതിലൊന്നും ശ്രദ്ധിക്കാതെ ആതിരയുടെ സൈഡിൽ ഇരുന്നിരുന്നു…വേറൊരു ലോകത്തെന്നപോലെ

ആതിര അവരെ മാറി മാറി നോക്കി

“നിങ്ങൾക്ക് എന്നോട് ചോദിക്കാനുണ്ടെന്ന് പറഞ്ഞിട്ട്…. ഒന്നും ചോദിക്കുന്നില്ലല്ലോ…”

ആദി അപ്പോൾ ഒന്ന് ചിരിച്ചു മുന്നോട്ടെക് ഇരുന്നു

“ചോദ്യമൊന്നുമില്ല…. ശ്രുതി…ആരാ എന്താ…. ഈ കാണുന്ന പ്രശ്നം…. തനിക് അറിയാമല്ലോ…”

അത് കേട്ടപ്പോൾ ആതിര നോട്ടം മാറ്റി….ആ ക്യാന്റീനിൽ തന്നെ ഇരിക്കുന്ന ഒരു അച്ഛനും അമ്മയും കുട്ടിയും…അവരുടെ സംസാരം….കളി തമാശകൾ…

ബാക്കി മൂന്നു പേരുടെയും ശ്രദ്ധയിൽ അവിടേക്ക് അറിയാതെ തന്നെ പോയിരുന്നു

“അച്ഛന്റെയും അമ്മയുടെയും കൂടെ… ഇങ്ങനെ ചേർന്ന് ഇരുന്ന്….ഓരോ കാര്യം പറയുന്നത്…. അവരുടെ സ്നേഹം…വഴക്ക്…എല്ലാം കിട്ടികൊണ്ട്…എന്ത് രസം ആണല്ലേ…”

“ആഹ് അതെ….. എനിക്ക് ഇപ്പോഴും ഓർമയുണ്ട് ഒരു മിട്ടായി മേടിച് തരാൻ പറഞ്ഞപ്പോ കിട്ടിയ നുള്ളിന്റെ വേദന…. ഓര്മിപ്പിക്കരുത്…”

കയ്യിലെ ഗ്ലാസിൽ നിന്നും ചായ ഊതി കുടിച്ചുകൊണ്ട് അവൻ പറഞ്ഞത് കേട്ട് നന്ദൻ അവനെയൊന്ന് നോക്കി

“മിണ്ടാതെ ഇരിക്കോ”

“ഒഹ് തമ്പ്രാ…. “

അത് കേട്ടപ്പോഴും ആതിരയുടെ നോട്ടം ആ കുടുംബത്തിൽ തന്നെ ആയിരുന്നു…

“ ഒരു രാത്രികൊണ്ട് എല്ലാം നഷ്ടമായാൽ…എങ്ങനെയുണ്ടാകും…. “

അത് കേട്ട നന്ദൻ ആതിരയെ നോക്കി…മനസ്സിലാകാതെ

മാധവും ഒരു നിമിഷം ഒന്ന് തരിച്ചിരുന്നു…എന്നാൽ നോട്ടം ഗ്ലാസ്സിലേക് തന്നെ ആയിരുന്നു

“അച്ഛനും അമ്മയും ചേട്ടനും…എല്ലാം ഉണ്ടായിരുന്നു ചേച്ചിക്ക്…. നാട്ടിലെ പേരുകേട്ട തറവാടാണ് നമ്മുടേത്…

ചേച്ചിയുടെ അച്ഛനും കുടുംബവും തറവാട്ടിൽ ആയിരുന്നു…എന്റെ വല്യച്ഛനും വല്യമ്മയും….അവിടെ തന്നെ കുറെ ബിസിനസ്സും പറമ്പും…കൃഷിയും…ആ വീട് എന്ത് സ്വർഗം ആയിരുന്നുവെന്ന് അറിയോ…”

എല്ലാവരും

💬 Comments

View all comments