0%

Chapter Title : രണം 4 [Vishnu]

Author : Vishnu Read All Parts 463

വയ്ക്കുന്നത് പോലെ…

—----

ഏകദേശം 1 മണിക്കൂർ ആയിരുന്നു അവൾ അകത്തു കയറിയിട്ട്…. മാധവും നന്ദനും റൂമിനു പുറത്തെ കസേരയിൽ ഇരുന്നിരുന്നു

“കുറെ നേരം ആയല്ലോ…കേറി നോക്കണോ…”

മാധവിന്റെ ചോദ്യം കേട്ട നന്ദൻ അവനെ നോക്കി

“ഡാ…അവളുടെ പെങ്ങളല്ലേ…. നീ അടങ്ങി നിന്നെ…”

“ഓഹ്…നേരത്തെ വന്നത് ആങ്ങള ആയിരുന്നു…എന്നിട്ട് കണ്ടില്ലേ…തെണ്ടിയുടെ ഷോ…”

നന്ദൻ അപ്പൊ ഒന്നും മിണ്ടിയില്ല…അവനും മനസ്സിൽ ചിന്തിച്ചു…എന്തെങ്കിലും പ്രശ്നം കാണുമോ എന്ന ചിന്ത…

അവൻ എഴുനേറ്റു ഡോറിന് അടുത്തേക് നടന്നപ്പോഴാണ് പെട്ടെന്നു ഡോർ തുറന്നു ആതിര പുറത്തേക് ഇറങ്ങിയത്..

ഒരു നിമിഷം നന്ദൻ ഒന്ന് നിന്നു എന്ത് ചെയ്യണം എന്നറിയാതെ

“ചേച്ചി ഉറങ്ങി…മരുന്നിന്റെ ക്ഷീണം ഉണ്ടാകും…ഞാൻ പോയി എന്റെ ഡ്രസ്സ്‌ എടുത്തിട്ട് വരാം…അത് കഴിഞ്ഞാൽ നിങ്ങൾക് പോകാമല്ലോ…”

നന്ദന് അതിനു മറുപടി ഇല്ലായിരുന്നു…അവൻ അങ്ങനെ നിന്നു ഒന്നും മിണ്ടാതെ

ആതിര ഒന്ന് ചിരിച്ച ശേഷം തിരിച്ചു നടന്നു

“ആതിര…….. “

ആദിയുടെ ശബ്ദം കേട്ടതും ആതിര തിരിഞ്ഞു നോക്കി…നന്ദനും മാധവിനും പിന്നിലായ് നിന്ന ആദി..

അവർ രണ്ട് പേരും ആദിയെ നോക്കി എന്താണ് കാര്യമെന്ന പോലെ….

“ഒരു ചായ കുടിച്ചാലോ…. “

ആദിയുടെ ചോദ്യം കേട്ട ആതിര കാര്യമെന്താണെന്നപോലെ ആദിയെ നോക്കി…

“അടിപൊളി…വാ…. “

അത് പറഞ്ഞു അതൊന്നും കാര്യമാക്കാതെ മാധവ് നടന്നു തുടങ്ങിയിരുന്നു

ആദി ആതിരയുടെ അടുത്തേക്ക് വന്നു

“ഒന്നുമില്ല…. കുറച്ചു കാര്യം അറിയണമെന്നുണ്ട്…. അതുകൊണ്ടാണ്…”

ആതിര അതിനു തലയാട്ടി…സമ്മതമെന്ന പോലെ…

—--

ഹോസ്പിറ്റൽ കാന്റീൻ….രാത്രി ആയിട്ടും അത്യാവശ്യം നല്ല ആൾകാർ ഉണ്ടായിരുന്നു…

ആ ക്യാന്റീനിൽ ഒരു ടേബിളിൽ അവർ നാല് പേരും

💬 Comments

View all comments