Chapter Title : രണം 4 [Vishnu]
കണ്ണ് നീര് പിടിച്ചു വയ്ക്കാൻ അവൾ പരമാവധി ശ്രമിച്ചു
“അപ്പൊ ചേച്ചി എല്ലാം വിടാൻ തീരുമാനിച്ചു അല്ലെ…. ഇത് കഴിഞ്ഞാൽ….പിന്നെ ഒന്നും ആലോചിക്കേണ്ടല്ലോ….ചേട്ടനെയും.
അച്ഛനെയും…അമ്മയെയും…ഒന്നും. സഹിക്കേണ്ടല്ലോ അല്ലെ…. പക്ഷെ.. എന്നെ പറ്റി ചേച്ചി ആലോചിച്ചോ…. “
ശ്രുതി എന്നാൽ അവളെ നോക്കിയില്ല…. മുന്നിലെ ചുമരിലേക് നോക്കികിടന്നു…
അവളുടെ കണ്ണുകൾ എന്നാൽ അവളെ തോൽപിച്ചു…കണ്ണുനീർ ഒഴുകി തുടങ്ങിയിരുന്നു
“ഞാൻ…ഞാൻ എന്താ ആതി…ചെയേണ്ടി ഇരുന്നത്…എല്ലാ ദിവസവും ഇങ്ങനെ നീറി നീറി…. എനിക്ക് മടുത്തു…. ഇങ്ങനെ…”
അവൾ വളരെയധികം കഷ്ടപ്പെട്ടു അവളുടെ കരച്ചിൽ അടക്കി നിർത്താൻ…
“ഞാൻ ജീവനോടെ ഉണ്ടായാൽ…എപ്പഴും…. ഇനി…ഇനിയും അവരുടെ അടുത്ത്…എനിക്ക് പറ്റില്ല ആതി…. അതിലും ബേധം…. “
ആതിര എന്നാൽ അവളുടെ അടുത്ത് ഇരുന്നു…മുഖം അവളുടെ മടിയിലേക്ക് വച്ചു
“ചേച്ചി…..പ്ലീസ്….”
ശ്രുതി ഒരു നിമിഷം ഒന്നും മിണ്ടിയില്ല…അവളുടെ മടിയിൽ തല വച്ചു കിടന്ന ആതിയെ നോക്കി അവൾ കിടന്നു….
“എനിക്ക് മടുത്തു ആതി…”
ശ്രുതി വളരെയധികം തളർച്ചയോടെ ആയിരുന്നു അത് പറഞ്ഞത്…
“സോറി…നിന്നെ വേദനിപ്പിക്കണം എന്ന് കരുതിയിട്ടല്ല…പക്ഷെ…എനിക്ക് അറിയില്ലായിർന്നു…എന്ത് ചെയ്യണമെന്ന്…”
ആതിരയെന്നാൽ ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു…. അവളുടെ മടിയിൽ
ശ്രുതി എന്നാൽ പതറി…അത്രയും നേരം പിടിച്ചു വയ്ച്ചതെല്ലാം നഷ്ടമാകുന്നത് പോലെ…
ഒരു നിമിഷം…. ശ്രുതി പൊട്ടി പൊട്ടി കരയാൻ തുടങ്ങിയിരുന്നു….എല്ലാം നഷ്ടപെട്ടത് പോലെ….
ആതിര എന്നാൽ പെട്ടെന്നു തന്നെ എഴുനേറ്റു ശ്രുതിയെ നെഞ്ചിലേക് ചേർത്തിരുന്നു….
“ചേച്ചി…. ചേച്ചി…പോട്ടെ…സാരില്ല…കരയല്ലേ…. “
“ഞാൻ…. സോറി…. ഇനി…ഇനി ചെയ്യില്ല…. “
ശ്രുതി പൊട്ടി പൊട്ടി കരഞ്ഞു ആതിരയുടെ നെഞ്ചിൽ മുഖം അമർത്തി…ആതിരയുടെ നെഞ്ചിൽ അവളുടെ എല്ലാ സങ്കടവും ഭാരവും ഇറക്കി
💬 Comments
View all comments