0%

Chapter Title : രണം 4 [Vishnu]

Author : Vishnu Read All Parts 461

ആദി അതിനൊന്നും പറഞ്ഞില്ല…

അപ്പോഴാണ് ഒരു പെൺകുട്ടി അവരുടെ അടുത്തേക് നടന്നു വരുന്നത് കണ്ടത്..

അവളുടെ മുഖത്ത് നല്ല ടെൻഷൻ അവർ മൂന്ന് പേരും ശ്രദ്ധിച്ചു…

“ആദി…. “

അവൾ ഒരു ചോദ്യം പോലെ അവരെ നോക്കി ചോദിച്ചതും ആദി മുന്നോട്ടെക് വന്നു

“അതെ…എന്താ.. “

അവൾ അപ്പോൾ കൈ നീട്ടി…

“ഞാൻ ആതിര…ശ്രുതിയുടെ കസിൻ ആണ്…”

ആദി മടിച്ചു കൊണ്ട് ആണെങ്കിലും അവൾക് കൈ കൊടുത്തു

“ചേച്ചിയെ റൂമിലേക്കു മാറ്റിയെന്ന് താഴെ നിന്നും പറഞ്ഞു…അറിയാൻ വൈകി അല്ലെങ്കിൽ പെട്ടെന്നു തന്നെ വരാൻ ശ്രമിക്കുമായിരിന്നു..

ചേച്ചി അകത്തില്ലേ.. ഞാൻ ഒന്ന് കണ്ടോട്ടെ…”

“മ്മ്മ്മ് “

ആദി മൂളിയപ്പോൾ അവൾ ഒരു ആശ്വാസത്തോടെ അകത്തേക്ക് കയറി ഡോർ അടച്ചു…

“ഡാ…ഇനി ഇവളും എന്തെങ്കിലും പുലി വാൽ ആകുമോ…. നേരത്തെ ഒരുത്തൻ വന്നത് കണ്ടില്ലേ…”

മാധവിന്റെ ചോദ്യത്തിന് ആദി ഒന്ന് ചിരിച്ചു

“ആ തെണ്ടി ഇനി വന്നാൽ ബാക്കി അറിഞ്ഞോളും…തത്കാലം ഇവളെ ആരും ഇവിടെ നിന്നും കൊണ്ട് പോകില്ല…”

അത് പറഞ്ഞു ആദി അവിടെ വരാന്തയിലുള്ള സീറ്റിൽ ഇരുന്നു…പിന്നേം പല ആലോചനകളിൽ മുഴുകികൊണ്ട്…

—----

മരുന്നിന്റെ സെടേഷൻ കാരണം. മയക്കത്തിലായിരുന്ന ശ്രുതി പയ്യെ കണ്ണുകൾ തുറന്നു…. കുറച്ചു നേരം എല്ലാം ബ്ലർ ആയിരുന്നെങ്കിലും അവൾ ആ നിശബ്ദതയിൽ അങ്ങനെ കിടന്നു..

അപ്പോഴാണ് പെട്ടെന്നു ഡോർ തുറക്കുന്ന ശബ്ദം അവൾ കേട്ടത്…ആദി ആകുമെന്ന് കരുതി ആദ്യം നോക്കാതെ നിന്നതും വിതുമ്പുന്ന ശബ്ദം കേട്ടപ്പോഴാണ് അവൾ ആളെ നോക്കിയത്..

ആതിരയെ കണ്ടതും ശ്രുതി കുറച്ചു നേരം അനങ്ങാതെ കിടന്നു…. കണ്ണിൽ നിന്നും വരുന്ന

💬 Comments

View all comments