Chapter Title : രണം 4 [Vishnu]
വേദന കൊണ്ട് പുളഞ്ഞെങ്കിലും ആദി അവന്റെ കൈ പിന്നെയും പിന്നിലേക്ക് തിരിക്കുവാണ് ചെയ്തത്…
അവൻ വേദന കൊണ്ട് കരഞ്ഞു പോയിരുന്നു…ആദിയുടെ മുഖത്ത് അപ്പോഴും ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു..
എന്നാൽ അവന്റെ കണ്ണുകൾ…. അതിലെ ചുകപ്പ്…അവരെയെല്ലാവരെയും ഒരു നിമിഷം അത് പേടിപ്പിച്ചു
അവന്റെ കൂടെ വന്ന പ്രായമുള്ള ആൾ മുന്നോട്ടെക് വരാൻ നോക്കിയതും ആദി കൈ ഒന്നുകൂടെ പിന്നോട്ടിക്ക് ആക്കി…കൈ അനക്കുംതോറും അവൻ വേദന കൊണ്ട് പിടഞ്ഞു
“ഇപ്പൊ…. തന്റെ മോനെയുംകൊണ്ട് ഇവിടെനിന്നു പൊക്കോണം…ഇല്ലെങ്കിൽ…മോനെ ജീവനോടെ കാണാൻ പറ്റിയെന്നു വരില്ല…”
അത് പറഞ്ഞു കൈ വിട്ടതും അവൻ വേദന കൊണ്ട് ഞെരുങ്ങി താഴെ വീണു…
നന്ദനും മാധവും ഒരു നിമിഷം ആദിയെ എന്താണ് നടന്നതെന്ന പോലെ നോക്കി നിന്നു പോയിരുന്നു….
—---
രാത്രി ആയതും ശ്രുതിയുടെ ഹെൽത്തിൽ മാറ്റാമുണ്ടെന്ന് കണ്ടതും അവളെ ഒരു റൂമിലേക്കു മാറ്റിയിരുന്നു..
കൂടെയുള്ള ഒരാൾക്ക് കൂടെ കിടക്കാനുള്ള സൗകര്യം ആ റൂമിൽ ഉണ്ടായിരുന്നു…എല്ലാം ശരിയാക്കിയതും പൈസ അടച്ചതുമെല്ലാം ആദി തന്നെ ആയിരുന്നു…
റൂമിൽ ആക്കിയ ശേഷവും ആദിയെയും നന്ദനെയും മാധവിനെയുമൊക്കെ കണ്ടെങ്കിലും അവൾ ആരോടും ഒന്നും മിണ്ടാതെ കിടന്നു..
അവളോട് ഓരോന്ന് ചോദിച്ചാൽ പോലും അവൾ ഒന്നും മിണ്ടുന്നില്ലായിരുന്നു…
ആദി എന്നാൽ അകത്തു ഇരിക്കാതെ പുറത്തിരുന്നു ഓരോ ആലോചനയിൽ മുഴുകി…
അപ്പോഴാണ് നന്ദനും മാധവും അവിടേക്കു വന്നത്
“നിങ്ങൾ ഫ്ലാറ്റിലേക് ചെന്നോ…ഇവിടെ എല്ലാവർക്കും ഇരുന്നാൽ ബുദ്ധിമുട്ടല്ലേ…ജോലിയും ഉണ്ട്.. നിങ്ങൾ പൊക്കോ…ഞാൻ ഇല്ലേ.. “
“തത്കാലം നീ അതൊന്നും ആലോചിക്കേണ്ട…നമ്മൾ എത്ര ദിവസം വേണമെങ്കിലും ലീവ് എടുത്തോളാം…
എന്തെങ്കിലും പ്രശ്നം വന്നാൽ നീ മാത്രം കഷ്ടപ്പെടേണ്ട…”
💬 Comments
View all comments