0%

Chapter Title : രണം 4 [Vishnu]

Author : Vishnu Read All Parts 458

ഞാൻ ഇടിച്ചിട്ടത്…നീ ഇവിടേം ഉണ്ടോ…ഒരെണ്ണം കിട്ടിയത് പോരെ…”

അശ്വിന്റെ ആ പുച്ഛത്തോടെയുള്ള ചോദ്യത്തിന് നന്ദനും മാധവിനും ദേഷ്യം വന്നെങ്കിലും ആദി ഭാവവിത്യാസമില്ലാതെ നിൽക്കുക മാത്രമാണ് ചെയ്തത്

“നിങ്ങളുടെ പ്രശ്നം എന്താണെന്ന് എനിക്ക് അറിയില്ല…തത്കാലം…ഇവിടെ നിന്ന് ഇപ്പൊ പോകണം…ഇതൊരു ഹോസ്പിറ്റൽ ആണ്…ഇവിടെ വച്ചൊരു പ്രശ്നം വേണ്ട…”

ആദി അവന്റെ മുന്നിൽ നിന്നുകൊണ്ട് പറഞ്ഞപ്പോൾ അശ്വിൻ ചിരിച്ചു കൊണ്ട് അവന്റെ കൂടെ വന്ന ആളെ നോക്കി

“ദേ പറയുന്നത് കേട്ടില്ലെ അച്ഛാ…പ്രശ്നം ഉണ്ടാകരുതെന്ന്…”

അത് പറഞ്ഞു അവൻ ചിരിച്ചപ്പോൾ ആയാളും പരിഹാസത്തോടെ അവനെ നോക്കി ചിരിച്ചു

അശ്വിൻ അതെ സമയം ആദിയുടെ മുന്നിലായ് നിന്നു ഒരു ചിരിയോടെ

“നീ ഇവിടെ നിന്ന് പൊക്കോ…ഇത് നമ്മുടെ കുടുംബകാര്യമാണ്…അവളുടെ കാര്യം അവളുടെ നമ്മൾ നോക്കിക്കോളും…മാറെടാ…”

ആദി എന്നാൽ ഒരു കുലുക്കവുമില്ലാതെ അവനെത്തന്നെ നോക്കി നിന്നു

“എന്താടാ…പറഞ്ഞ മനസ്സിലാകില്ലേ…”

അത് പറഞ്ഞു അശ്വിൻ ആദിയുടെ നെഞ്ചിൽ തള്ളാനായി കൈ ആദിയുടെ അടുത്തേക് കൊണ്ടുവന്നെങ്കിലും ആദി അത് കൈക്കുള്ളിൽ ആക്കിയിരുന്നു..

അവന് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുന്നേ ആദി അവന്റെ കൈ തിരിച്ചിരുന്നു…

വലത് കൈ ആദിയുടെ കയ്യിൽ നിന്നുമെടുക്കനായി ഇടത് കൈകൊണ്ട് ആദിയെ ഇടിക്കാൻ നോക്കിയെങ്കിലും അതിൽ നിന്നും മാറിയ ആദി അവന്റെ മുട്ടിൽ തന്നെ ചവുട്ടി…

ബാലൻസ് ഇല്ലാതെ അവൻ ആദിയുടെ മുന്നിൽ മുട്ടിലായി ഇരുന്നുപോയിഎം.…അവന്റെ വലത് കൈ അപ്പോഴും ആദി തിരിച്ചു പിടിച്ചിരുന്നു…

ഇതെല്ലാം ഒരു നിമിഷം കൊണ്ടായിരുന്നു നടന്നത്…നന്ദനും മാധവും അവിടെ ഉള്ളവരും എല്ലാം ഒരു നിമിഷം പകപ്പോടെ ആദിയെ നോക്കി…

“ആഹ്ഹ വിടെടാ..

വിടെടാ നായേ…ആഹ്ഹ് “

അവൻ

💬 Comments

View all comments