Chapter Title : രണം 5 [Vishnu]
വേണ്ടി…
മാധവും നന്ദനും ഞാൻ പറഞ്ഞത് കൊണ്ട് മാത്രമാണ്…അല്ലെങ്കിൽ അവരും ജോലിയൊന്നും നോക്കാതെ നിനക്ക് വേണ്ടി ഇവിടെ ഇരുന്നേനെ…
ആരുമില്ലെന്ന ചിന്തയൊന്നും വേണ്ട…നമ്മള്ളോകെയില്ലേ…പിന്നെ നാളെ ഡിസ്ചാർജ് ആയാൽ ഫ്ലാറ്റിൽ
പോകാലോ…ഫ്ലാറ്റോകെ നന്ദൻ ക്ലീൻ ചെയ്യിച്ചോളും…
ഒറ്റയ്ക്കു നിർത്താൻ കുറച്ചു പേടിയുണ്ട്…ആതിരയ്ക്ക് അങ്ങനെ നില്കാൻ ആക്കില്ലാലോ…. സാരില്ല…വഴി കണ്ടെത്താം…ആൺ ആയിരുന്നെങ്കിൽ നമ്മുടെ ഫ്ലാറ്റിലേക് ആക്കാമായിരുന്നു…തന്റെ മേൽ ഒരു കണ്ണിലെങ്കിൽ ശരിയാകില്ല…”
അവളെന്നാൽ ആദിയെ തന്നെ നോക്കി കിടന്നു…അവൻ പറയുന്നത് കേട്ടു കൊണ്ട്…അവന്റെ കയ്യിൽ കോർത്തുപിടിച്ചുകൊണ്ട്…
“അവരൊക്കെ എന്തിനു വേണ്ടിയാണെന്ന് എനിക്ക് അറിയാം …. ആതിരയ്ക് ഞാൻ അവളുടെ ചേച്ചി ആണ്…നന്ദനും മാധവും…. അവരുടെ കൂട്ടുകാരനല്ലേ സ്വന്തം കാര്യം പോലും നോക്കാതെ അവന്റെ ആരുമില്ലാത്ത ഒരാൾക്ക് വേണ്ടി കൂട്ടിരിക്കുന്നത്…അവർ നിന്നെ വിടില്ല…പക്ഷെ…നീ എന്തിനാ ആദി എന്റെ കൂടെയിരിക്കുന്നത്…. ഇങ്ങനെ…. ഒപ്പം…. “
ഒരു നിമിഷം ആദിക്ക് ഉത്തരമുണ്ടായിരുന്നില്ല…. അവൻ അവളെത്തന്നെ നോക്കിയിരുന്നുപോയി…
അവളുടെ വാക്കുകളിൽ ആ പഴയ കടുപ്പമില്ല…ദേഷ്യമില്ല…എന്നാൽ…
തളർച്ചയും ആയിരുന്നില്ല…നിഷ്കളങ്കമായ ചോദ്യം…ഉത്തരമറിയാൻ വേണ്ടി കാത്തുനിൽക്കുന്ന ഒരു കുട്ടിയെ പോലെ തന്നെ നോക്കി കിടന്ന ശ്രുതിയോട് എന്ത് പറയണമെന്ന് ആദിക്ക് അറിയില്ലായിരുന്നു.
ശ്രുതിയുടെ മുഖത്ത് ഒരു നേർന്ന ചിരിയുണ്ടായിരുന്നു….
“ബുദ്ധിമുട്ടേണ്ട…. എനിക്ക് അറിയാം…”
അവൾ അത് പറഞ്ഞു തിരിഞ്ഞ് കിടന്ന സമയം ആദി ഒരു മരവിപ്പോടെ ഇരുന്നു…ഉത്തരമറിയാതെ…എന്ത് പറയണമെന്നറിയാതെ
ആതിര റൂമിലേക്കു വന്ന സമയം അവൻ എഴുന്നെല്കാൻ ശ്രമിച്ചതും അവന്റെ കയ്യിൽ ഒരു കൈ പിടുത്തമിട്ടിരുന്നു…ശ്രുതിയുടെ കൈ അവന്റെ കയ്യിൽ പിടിച്ചു….അവിടെ ഇരിക്കാണെന്ന പോലെ…
“നീ ഇവിടെ ഇരിക്കുന്നത് കൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല…അത്കൊണ്ട് ഇങ്ങനെ പുറത്തേക് ഓടണമെന്നില്ല…പിന്നെ”
അത് പറഞ്ഞു
💬 Comments
View all comments