0%

Chapter Title : രണം 6 [Vishnu]

Author : kkstories Read All Parts 227

ആതിര അവിടെയുള്ള ഡൈനിംഗ് ടേബിളിൽ ഇരുന്നു..

“കാര്യം കുറച്ചു പ്രശ്നം തന്നെയാണ്…അമ്മയും ചേട്ടനും അച്ഛനും എല്ലാവരും നന്നായി പൊളിഞ്ഞിട്ടുണ്ട്…

അവിടെ ജോലിക്ക് നിൽക്കുന്ന ശ്യാമ ചേച്ചി വഴിയാണ് കാര്യം അറിഞ്ഞത്…കേട്ടത് വച്ചു ഒരു പ്രശ്നം വരാനുണ്ട്…”

അത് കേട്ട് കൊണ്ടാണ് ആദിയും റൂമിലേക്കു വന്നത്…

“എന്ത് പ്രശ്നം നീ കാര്യം തെളിച്ചു പറ “

നന്ദന്റെ ചോദ്യം കേട്ടപ്പോൾ അവൾ അവനെയൊന്ന് നോക്കി..

“അത്…ചേച്ചി കുറച്ചു വട്ടം സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടല്ലോ…അപ്പോൾ…”

“അപ്പോൾ..”

“ചേച്ചിക്ക് സ്വന്തം ആയി തീരുമാനം എടുക്കാനുള്ള മെന്റൽ സ്‌ട്രെങ്ത് ഇല്ല എന്നും ചേച്ചിയുടെ മുകളിൽ കണ്ട്രോൾ വേണമെന്നും പറഞ്ഞു ഒരു വക്കീലിനെ കണ്ടിട്ടുണ്ട്…”

അത് കേട്ട ആദിയുടെ മുഖം മാറി

“അതെങ്ങനെ ശരിയാകും…അവർ അതിനു ഇവളുടെ അച്ഛനും അമ്മയും ഒന്നുമല്ലല്ലോ…”

“ഇപ്പൊ ചേച്ചിയുടെ ഗാർഡിയൻ അവർ ആണ്…ചേച്ചി ഇങ്ങനെ ഒരു ഹിസ്റ്ററി ഉണ്ടെന്ന് അവര്ക് പ്രൂവ് ചെയ്യാൻ ആയാൽ…പ്രശ്നം ആണ്…അത് അവർക്ക് പ്രൂവ് ചെയ്യാൻ എളുപ്പവുമാണ്…”

അത് കേട്ട മൂന്നു പേരുടെയും മുഖം മാറിയിരുന്നു…

“അത് തടയാൻ എന്തെങ്കിലും വഴിയുണ്ടോ…”

നന്ദൻ ആയിരുന്നു അത് ചോദിച്ചത്

“ചേച്ചിക്ക് ഇപ്പോൾ ഗാർഡിയൻ ആയിട്ട് എന്റെ അച്ഛനും അമ്മയും ആണ് വരുക…അത് മാറണം എങ്കിൽ സിദ്ധു ഏട്ടൻ തിരിച്ചു വരണം…അല്ലാതെ വേറെ വഴി കാണുന്നില്ല…”

മാധവ് അപ്പോൾ എല്ലാം കേട്ടു ഒരു ആലോചനയിൽ ആയിരുന്നു…അവൻ പെട്ടെന്നു അവരെ നോക്കി

“ശ്രുതിക് ഒരു ഭർത്താവ് ഉണ്ടെങ്കിൽ ഇതൊക്കെ മാറില്ലേ…”

“നീ എന്താ ഈ പറയുന്നേ ഭർത്താവോ…അതിനു അവൾക്ക് എവിടെ ഭർത്താവ്…”

“എന്റെ നന്ദു…നീ ആലോചിച്ച് നോക്ക്…ഒരു കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞു ഒരു ഫേക്ക് സർട്ടിഫിക്കറ്റും ഒരു ഫോട്ടോയും ഉണ്ടായാൽ മതി…ആ വക്കീൽ ഇതും പറഞ്ഞു ഇവിടെ വന്നാൽ അവരെ ഓടിക്കാം…ശ്രുതിക് ഒരു ഗാർഡിയൻ വേണം എന്നാണ്…അവർ എന്തൊക്കെ കളിച്ചാലും കോടതി ഭർത്താവിന്റെ കൂടെയല്ലേ വിടു…അവൾക്ക് ഇങ്ങനെ ഒരു ഹിസ്റ്ററി ഉള്ളത് കൊണ്ട് മാത്രം അല്ലെ ദേ ഇവള്ടെ അച്ഛനും അമ്മയ്ക്കും ഇതിനു ഒരു സ്കോപ്പ് തന്നെ ഉള്ളത്…കള്ള സർട്ടിഫിക്കറ്റ് ഒക്കെ എനിക്ക് ഉണ്ടാക്കാനുള്ളതേ ഉള്ളു “

ആതിരയും

💬 Comments

View all comments