Chapter Title : രണം 6 [Vishnu]
എല്ലാം പറഞ്ഞിരുന്നു…വിട്ട് കളയെട.. അങ്ങനെ ചെയ്തിട്ടും അവളെ ഇപ്പോഴും നീ അങ്ങനെ ചിന്തിക്കരുത് എന്നെ ഞാൻ പറയു…”
അത് പറഞ്ഞു അവൻ ആദിയുടെ തോളിൽ കൈ വച്ചു
“ഇപ്പൊ ശ്രുതിയെ അതിൽനിന്നു രക്ഷിക്കാൻ നീ മാത്രേ ഉള്ളു…നീ അത് ചെയ്യണം…ഇപ്പൊ അവൾക്ക് വെറുപ്പ് തോന്നിയേക്കാം.. ദേഷ്യം ഉണ്ടാകാം.. പക്ഷെ ഒരു സമയം അവൾക് മനസ്സിലാകും…അത് വരെ കാത്തിരിക്ക്.. “
അത് പറഞ്ഞു മാധവ് തിരിച്ചു പോയപ്പോൾ ആദിക്ക് ഒന്നും മിണ്ടാൻ ആയില്ല…
“ഡാ…”
ആദിയുടെ ശബ്ദം കേട്ടതും മാധവ് ഒന്ന് നിന്നു…ആദി എന്നാൽ പെട്ടെന്നു വന്നു അവനെ പിന്നിൽ നിന്ന് കെട്ടിപിടിക്കുകയാണ് ചെയ്തത്…
“താങ്ക്സ്…”
അതെ സമയം ആദിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി തന്റെ ഷർട്ടിൽ വീണത് മാധവ് അറിഞ്ഞിരുന്നു…
അതിനു മാധവ് സ്വയം ഒന്ന് ചിരിച്ചു…
“പോടെ…അവൾ നിന്റെ തലക്ക് അടിച്ചു ഉറക്കുമോ എന്ന് ആദ്യം നോക്കാം…ഒന്നാമത്തെ കാര്യം…ആതിര പോയിട്ട് എന്തായി എന്ന് അറിയണം…”
അത് കേട്ട ആദിയും ഒന്ന് ചിരിച്ചു അവനിൽ നിന്ന് വിട്ട് മാറി…
“എന്തായാലും നീ സമയം എടുത്ത് ആലോചിച്ചു താഴേക്ക് വാ…ഫുഡ് ഒകെ അവിടെ സെറ്റ് ആണ്…”
അത് പറഞ്ഞു മാധവ് താഴെക്ക് പോയപ്പോൾ ആദി അവിടെ ടെറസിൽ തന്നെ ഇരുന്നു…മുകളിലേക്ക് നോക്കിക്കൊണ്ട്…നക്ഷത്രങ്ങളിലേക്…
ഇതേ സമയം ആണ് അവന്റെ അടുത്ത് ഒരാൾ വന്നു ഇരിക്കുന്നത് അവൻ അറിഞ്ഞത്…ആതിര ആണ്…അവളും മുകളിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്..
“നിങ്ങൾ എന്തെങ്കിലും നേർച്ച എടുത്തിട്ടുണ്ടോ…. ഓരോ ആൾകാർ ആയി ഇവിടേക്ക് വന്നു എന്നോട് സംസാരിക്കാൻ…”
ആദി പറഞ്ഞത് കേട്ട് അവൾ പൊട്ടി ചിരിച്ചു
“കുറച്ചു ബുദ്ധിമുട്ടി…. നല്ലോണം കേൾക്കുകയും ചെയ്തു…പക്ഷെ അവസാനം സമ്മതിപ്പിച്ചു എടുത്തിട്ടുണ്ട്…”
അത് കേട്ട ആദി അവളെ കാര്യം മനസ്സിലാകാതെ നോക്കി..
“എന്ത് സമ്മതിപ്പിക്കാൻ…”
“ആദിയെ കല്യാണം കഴിക്കാൻ…അമ്പിനും വില്ലിനും അടുത്തിരുന്നില്ല…പക്ഷെ കുറച്ചു സംസാരിച്ചു കോൺവീൻസ് ആക്കിയിട്ടുണ്ട്…ഒരു വർഷത്തേക്കുള്ള അഡ്ജസ്റ്റ്‌മെന്റ് ആണല്ലോ…അത് കഴിഞ്ഞ് ഡിവോഴ്സ്….ആരും അറിയാനും പാടില്ല…നിങ്ങൾ തമ്മിലും ഒന്നും പാടില്ല.. ഇതൊക്കെ ആണ് അവിടെ നിന്നു വന്ന ഓർഡർ…എന്താ ഓക്കേ അല്ലെ “
ആദി എന്നാൽ കേട്ടത് വിശ്വസിക്കാൻ ആകാതെ
💬 Comments
View all comments