Chapter Title : രണം 6 [Vishnu]
ഉള്ളത് കൊണ്ട് മാത്രം അല്ലെ ദേ ഇവള്ടെ അച്ഛനും അമ്മയ്ക്കും ഇതിനു ഒരു സ്കോപ്പ് തന്നെ ഉള്ളത്…കള്ള സർട്ടിഫിക്കറ്റ് ഒക്കെ എനിക്ക് ഉണ്ടാക്കാനുള്ളതേ ഉള്ളു “
ആതിരയും അത് കേട്ട് ഒരു നിമിഷം അത് ആലോചിച്ചുപോയിരുന്നു…
“ഡാ നീ മണ്ടൻ ആണോ…അവർ കോടതിയിൽ പോയാൽ നീ തൂങ്ങും…കള്ള സർട്ടിഫിക്കറ്റ് പൊക്കിയാൽ ഇതൊക്കെ അവസാനിക്കും “
ആദി ആയിരുന്നു അത് പറഞ്ഞത്
“ആഹ് അങ്ങനെ ഒരു പ്രശ്നം ഉണ്ടല്ലേ…എന്നാൽ ശരിക്കും കല്യാണം കഴിച്ചാൽ പോരെ “
അത് കേട്ട ആതിര ഒരു നിമിഷം മാധവിനെ ഒന്ന് തുറിച്ചു നോക്കി…
“ഞാൻ ഉദ്ദേശിച്ചത് അഡ്ജസ്റ്റ്മെന്റ് കല്യാണം.. വെറുതെ ഒരു റെക്കോർഡ് ഉണ്ടാകാൻ മാത്രം…ശ്രുതിയെ തത്കാലം രക്ഷിക്കാൻ ഒരു വഴി…അത്ര മാത്രം.. ആരും അറിയാതെ കല്യാണം കഴിക്കുന്നു…. എപ്പോ ഡിവോഴ്സ് ചെയ്യാൻ ആകുമോ അടുത്ത ദിവസം ഡിവോഴ്സ്…ആരും അറിയുവേം ഇല്ല ആർക്കും പ്രശ്നവും ഇല്ല…എങ്ങനെ ഉണ്ട്…”
“അതിനു ഈ കാര്യം ഒക്കെ നന്നായി അറിയുന്ന ഒരാൾ വേണ്ടേ…പിന്നെ ശ്രുതിടെ അവസ്ഥ മുതൽ എടുക്കാതെ ഇരികുവേം വേണം…അങ്ങനെ ആരാ ഉള്ളത്…”
നന്ദൻ അത് പറഞ്ഞതും അവന്റെ നോട്ടം അറിയാതെ പോയത് ഒരാളിലേക്ക് ആയിരുന്നു…ബാക്കി രണ്ടു പേരും അവിടേക്ക് തന്നെ ആയിരുന്നു നോക്കിയത്…
ആദി
ഒരു നിമിഷം ആദി തരിച്ചു നിന്നുപോയിരുന്നു..
“നിങ്ങൾ എന്താണ് ആലോചിക്കുന്നത് എന്നൊന്നും എനിക്ക് കേൾക്കേണ്ട…നടക്കില്ല മോനെ ആ ചിന്ത കളഞ്ഞേക്ക് “
അത് കേട്ട മാധവ് എഴുന്നേറ്റു ആദിയുടെ മുന്നിൽ വന്നു നിന്നു
“അളിയാ…അവളെ ഇഷ്ടം അല്ല എന്ന് മാത്രം പറയല്ലേ…നിനക്ക് അവൾ ജീവൻ ആണെന്ന് നന്നായി അറിയാം…അതുകൊണ്ട്
💬 Comments
View all comments