Chapter Title : രണം 6 [Vishnu]
ദിവസം…നല്ല ഉറക്കത്തിൽ ആയിരുന്ന ആദി ഉറക്കം ഞെട്ടി എഴുന്നേൽക്കാൻ കാരണം മാധവിന്റെ നിർത്താതെ ഉള്ള കുലുക്കൽ ആയിരുന്നു
“എന്താടാ തെണ്ടി…ഉറങ്ങാനും വിടില്ലേ..”
അത് കേട്ട മാധവ് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി…
“നിന്റെ കല്യാണം ആണ് തെണ്ടി…എഴുന്നേൽക്കെടാ…സമയം കഴിയും…”
അത് കേട്ടപ്പോഴാണ് ആദി ഞെട്ടി എഴുന്നേറ്റത്…കല്യാണം…അവന്റെ ദേഹം തളരുന്നത് പോലെ..
“ഡാ…ഇത് ശരിയാകുമോ…”
അത് കേട്ട മാധവ് അവന്റെ കവിളിൽ തട്ടി
“പൊന്നു മോൻ ഇനി പിന്മാറല്ലേ…നന്ദൻ അവരെ രണ്ടു പേരേം കൊണ്ട് പോയി…ഞാനും നീയും മാത്രേ പോകാൻ ബാക്കിയുള്ളു…വേഗം കുളിച് റെഡി ആയി വാ.. “
അത് പറഞ്ഞു ഒരു തോർത്തും കയ്യിൽ കൊടുത്തു അവൻ പുറത്തേക്ക് പോയപ്പോ ആദിക്ക് നിസഹായൻ ആയി ഇരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു..
അവൻ വേഗം തന്നെ കുളിമുറിയിൽ കയറി ഷവർ ഓൺ ചെയ്തു താഴെ നിന്നു…അപ്പഴും ഉള്ളിൽ ഒരു ചിന്ത…ശ്രുതി അവനെ വെറുക്കുമോ…തെറ്റാണോ…
തെറ്റല്ല…അവളുടെ സുരക്ഷക്ക് വേണ്ടി മാത്രം ആണ്…ഒരു അഡ്ജസ്റ്റ്‌മെന്റ് കല്യാണം…ഒരു വർഷം കഴിഞ്ഞാൽ ഡിവോഴ്സ്…അവൾക്ക് ഒരു പ്രശ്നവും വരില്ല…ആരും അറിയില്ല…. ഒരു വർഷം കഴിഞ്ഞാൽ ഒന്നും നടക്കാത്തത് പോലെ പിരിയാം…
പക്ഷെ…അവനു തനിക്കത്തിനു കഴിയുമോ…
ആ ചോദ്യം അവനെ വല്ലാതെ ഉലച്ചു…അവൻ എന്നാൽ ചിന്തകൾ എല്ലാം നിർത്തി…പെട്ടെന്നു തന്നെ കുളിച്ചു അകത്തേക്കു വന്നു അലമാര തുറന്നു
അതിൽ നിന്നും ഒരു വെള്ള ഷർട്ടും ഒരു കറുപ്പ് ജീൻസും ഇട്ടു…ഒപ്പം ഒരു വൈറ്റ് സ്നിക്കർ ഷൂസും…കയ്യിൽ ഫോസിൽ ന്റെ ഒരു വാച്ചും ഒക്കെ ധരിച്ചു അവൻ പുറത്തേക്ക് ഇറങ്ങി
എന്നാൽ ഇതേ സമയം ആദിയെ കാത്ത് നിന്ന മാധവ് ഒരു നിമിഷം ആദിയെ തന്നെ നോക്കി നിന്നു
“അളിയാ…എല്ലാം കിടു…പക്ഷെ മുണ്ടായിരുന്നു വേണ്ടിയിരുന്നത്…”
അത് കേട്ട ആദി സ്വയം ഒന്നു നോക്കി..
“അവൾ കല്യാണ സാരീ ഒക്കെ ഉടുത്ത് ഒന്നുമല്ലലോ പോയത്.. നീ വന്നേ…ഇതൊക്കെ മതി…”
അത് പറഞ്ഞു അവൻ പുറത്തേക്ക് നടന്നു…
—--
അവർ രജിസ്റ്റർ ഓഫീസിൽ എത്തിയപ്പോൾ അധികം ആൾക്കാർ ഒന്നും ഇല്ലായിരുന്നു….
നന്ദൻ പുറത്ത് ഫോണും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ട് കൊണ്ടാണ് രണ്ട്
💬 Comments
View all comments