Chapter Title : രണം 6 [Vishnu]
അവൻ ഒരു സൈഡിൽ ആയി പുറത്തേക്ക് നോക്കി ഇരിക്കുന്ന ആദിയെ കണ്ടത്.
ചുറ്റും സിഗരറ്റ് കുറ്റികളും ഉണ്ടായിരുന്നു..
മാധവ് അവന്റെ അടുത്ത് വന്നിരുന്നു..
“ഡാ…നീ ഇപ്പോഴും മൂഡ് ഓഫിൽ തന്നെ ആണോ…”
ആദി എന്നാൽ ഒന്നും മിണ്ടിയില്ല
“സോറി…ഞാൻ അങ്ങനെ കരുതി പറഞ്ഞതല്ല…. അങ്ങനെ ഒരു വഴി മാത്രമേ മുന്നിൽ ഉള്ളു എങ്കിൽ നീ അല്ലാതെ വേറെ ആരെയാ ഇപ്പൊ പറയാ…കള്ളം പറയേണ്ട അവളെ നിനക്ക് കാര്യം ആണെന്ന് എനിക്ക് നന്നായ് അറിയാം…”
ആദി എന്നാൽ അത് കേട്ട് ഒന്നും മിണ്ടാതെ എഴുനേറ്റു ടെറസിന്റെ സൈഡിലേക് നിൽക്കുകയാണ് ചെയ്തത്…
“അറിയാം…പക്ഷെ നീ ആലോചിച്ചു നോക്കിയിട്ടുണ്ടോ…അവൾക് വേണ്ടത് ഫ്രീഡം ആണ്…ആരുടേയും ശല്യം ഇല്ലാതെ സ്വന്തം ജീവിക്കാൻ ഉള്ള ഫ്രീഡം…ഇപ്പൊ കല്യാണം എന്നൊക്കെ പറയുമ്പോ…നമ്മൾ തന്നെ അവളെ ഇതിലേക്കു കൊണ്ട് ഇടുകയല്ലേ ചെയുന്നത്…. തെറ്റല്ലേ…പിന്നെ ഞാൻ…നിങ്ങൾ കരുതുന്നത് പോലെ ഒന്നുമല്ല…ഒരുപാടു പ്രശ്നങ്ങൾ ഉണ്ട്…”
മാധവ് എന്നാൽ അവനെ തന്നെ നോക്കി ഇരിക്കുകയാണ് അതൊക്കെ കേട്ട് കൊണ്ട്
“ആൻ ആണോ നിന്റെ പ്രശ്നം “
ഒരു നിമിഷം ആദി തരിച്ചുകൊണ്ട് മാധവിനെ നോക്കിയപ്പോൾ അവൻ ഒരു ചിരിയോടെ തന്നെ ഇരിക്കുകയാണ് ചെയ്തത്
“ഡേവിഡ് എന്നോട് എല്ലാം പറഞ്ഞിരുന്നു…വിട്ട് കളയെട.. അങ്ങനെ ചെയ്തിട്ടും അവളെ ഇപ്പോഴും നീ അങ്ങനെ ചിന്തിക്കരുത് എന്നെ ഞാൻ പറയു…”
അത് പറഞ്ഞു അവൻ ആദിയുടെ തോളിൽ കൈ വച്ചു
“ഇപ്പൊ ശ്രുതിയെ അതിൽനിന്നു രക്ഷിക്കാൻ നീ മാത്രേ ഉള്ളു…നീ അത് ചെയ്യണം…ഇപ്പൊ അവൾക്ക് വെറുപ്പ് തോന്നിയേക്കാം.. ദേഷ്യം ഉണ്ടാകാം.. പക്ഷെ ഒരു സമയം അവൾക് മനസ്സിലാകും…അത് വരെ
💬 Comments
View all comments