Chapter Title : രണം 6 [Vishnu]
ആതിര പറഞ്ഞത് ഇനി കള്ളം ആണോ എന്ന് പോലും അവനു സംശയം തോന്നി തുടങ്ങിയിരുന്നു..
എന്നാൽ ആതിര അവനെ സമാധാനിപ്പിച്ചു…ഇപ്പോഴത്തെ ഈ പ്രശ്നം ഒക്കെ മാറുമെന്ന് അവൾ അവനോടു പറയുന്നുണ്ടെങ്കിലും അവനു പേടി തന്നെ ആയിരുന്നു…
താൽകാലിക കല്യാണം ആയിരുന്നു എങ്കിലും അവർ ഭാര്യ ഭർത്താവ് ആണെന്ന് തെളിവ് വേണ്ടത് കൊണ്ട് രജിസ്റ്റർ ചെയ്യാം എന്നതായിരുന്നു തീരുമാനം…
എല്ലാം തീരുമാനിക്കുന്നതും ചെയ്യുന്നതും ഒക്കെ മാധവും നന്ദനും ആതിരയും ആയിരുന്നു…ആദിയും ശ്രുതിയും പാവകളെ പോലെ നിന്നു കൊടുത്തു എന്ന് മാത്രം
അങ്ങനെ ആ ദിവസം വന്നു…കല്യാണ ദിവസം…നല്ല ഉറക്കത്തിൽ ആയിരുന്ന ആദി ഉറക്കം ഞെട്ടി എഴുന്നേൽക്കാൻ കാരണം മാധവിന്റെ നിർത്താതെ ഉള്ള കുലുക്കൽ ആയിരുന്നു
“എന്താടാ തെണ്ടി…ഉറങ്ങാനും വിടില്ലേ..”
അത് കേട്ട മാധവ് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി…
“നിന്റെ കല്യാണം ആണ് തെണ്ടി…എഴുന്നേൽക്കെടാ…സമയം കഴിയും…”
അത് കേട്ടപ്പോഴാണ് ആദി ഞെട്ടി എഴുന്നേറ്റത്…കല്യാണം…അവന്റെ ദേഹം തളരുന്നത് പോലെ..
“ഡാ…ഇത് ശരിയാകുമോ…”
അത് കേട്ട മാധവ് അവന്റെ കവിളിൽ തട്ടി
“പൊന്നു മോൻ ഇനി പിന്മാറല്ലേ…നന്ദൻ അവരെ രണ്ടു പേരേം കൊണ്ട് പോയി…ഞാനും നീയും മാത്രേ പോകാൻ ബാക്കിയുള്ളു…വേഗം കുളിച് റെഡി ആയി വാ.. “
അത് പറഞ്ഞു ഒരു തോർത്തും കയ്യിൽ കൊടുത്തു അവൻ പുറത്തേക്ക് പോയപ്പോ ആദിക്ക് നിസഹായൻ ആയി ഇരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു..
അവൻ വേഗം തന്നെ കുളിമുറിയിൽ കയറി ഷവർ ഓൺ ചെയ്തു താഴെ നിന്നു…അപ്പഴും ഉള്ളിൽ ഒരു ചിന്ത…ശ്രുതി അവനെ വെറുക്കുമോ…തെറ്റാണോ…
തെറ്റല്ല…അവളുടെ സുരക്ഷക്ക് വേണ്ടി മാത്രം ആണ്…ഒരു അഡ്ജസ്റ്റ്‌മെന്റ് കല്യാണം…ഒരു വർഷം
💬 Comments
View all comments