Chapter Title : രണം 6 [Vishnu]
കഴിഞ്ഞാൽ ഡിവോഴ്സ്…അവൾക്ക് ഒരു പ്രശ്നവും വരില്ല…ആരും അറിയില്ല…. ഒരു വർഷം കഴിഞ്ഞാൽ ഒന്നും നടക്കാത്തത് പോലെ പിരിയാം…
പക്ഷെ…അവനു തനിക്കത്തിനു കഴിയുമോ…
ആ ചോദ്യം അവനെ വല്ലാതെ ഉലച്ചു…അവൻ എന്നാൽ ചിന്തകൾ എല്ലാം നിർത്തി…പെട്ടെന്നു തന്നെ കുളിച്ചു അകത്തേക്കു വന്നു അലമാര തുറന്നു
അതിൽ നിന്നും ഒരു വെള്ള ഷർട്ടും ഒരു കറുപ്പ് ജീൻസും ഇട്ടു…ഒപ്പം ഒരു വൈറ്റ് സ്നിക്കർ ഷൂസും…കയ്യിൽ ഫോസിൽ ന്റെ ഒരു വാച്ചും ഒക്കെ ധരിച്ചു അവൻ പുറത്തേക്ക് ഇറങ്ങി
എന്നാൽ ഇതേ സമയം ആദിയെ കാത്ത് നിന്ന മാധവ് ഒരു നിമിഷം ആദിയെ തന്നെ നോക്കി നിന്നു
“അളിയാ…എല്ലാം കിടു…പക്ഷെ മുണ്ടായിരുന്നു വേണ്ടിയിരുന്നത്…”
അത് കേട്ട ആദി സ്വയം ഒന്നു നോക്കി..
“അവൾ കല്യാണ സാരീ ഒക്കെ ഉടുത്ത് ഒന്നുമല്ലലോ പോയത്.. നീ വന്നേ…ഇതൊക്കെ മതി…”
അത് പറഞ്ഞു അവൻ പുറത്തേക്ക് നടന്നു…
—--
അവർ രജിസ്റ്റർ ഓഫീസിൽ എത്തിയപ്പോൾ അധികം ആൾക്കാർ ഒന്നും ഇല്ലായിരുന്നു….
നന്ദൻ പുറത്ത് ഫോണും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ട് കൊണ്ടാണ് രണ്ട് പേരും അവിടെ എത്തിയത്
“എന്താടാ കല്യാണം കഴിക്കാൻ പോകുന്ന ഇവന് ഇല്ലാലോ ഇത്രേം ടെൻഷൻ നിനക്ക് എന്ത് പറ്റി.. “
മാധവിന്റെ ആ ചോദ്യം കേട്ട സമയം നന്ദൻ അകത്തേക്ക് നോക്കി.. ശേഷം അവരെയും..
“ആതിരയെ അവളുടെ വീട്ടിലെ ആ പണിക്കാരി വിളിച്ചു പറഞ്ഞതാണ്…കല്യാണ കാര്യം അവർ അറിഞ്ഞിട്ടുണ്ട്…ഇത്രേം വേഗം നമുക്ക് രജിസ്റ്റർ ചെയ്യാം വാ…”
അത് കേട്ട ആദിയുടെ മുഖം ചുളിഞ്ഞു
“അത് എങ്ങനെ അറിയാൻ…അവർക്ക് വിവരം കിട്ടാൻ
💬 Comments
View all comments