Chapter Title : രണം 6 [Vishnu]
തന്നെ നോക്കി ഇരുന്നു അപ്പോൾ
“അവർ അല്ല ഇതൊക്കെ എഴുതിയത്..”
അത് കേട്ട സ്നേഹ മനസ്സിലാകാതെ അവളെ നോക്കി
“പിന്നെയാര്…. എന്നിട്ട് വരാൻ പറഞ്ഞിട്ട് ആൾ വന്നോ…”
“മ്മ്മ്മ്…. വന്നു…. അവരുടെ അടുത്ത് നിന്ന് രക്ഷിക്കേം ചെയ്തു…. ഇതൊക്കെ തന്നത് ആളാണെന്നു പറയുവേം ചെയ്തു…”
ഒരു നിമിഷം സ്നേഹ അവളെത്തന്നെ നോക്കിയിരുന്നു
“നിനക്ക് ഇത് തന്നത് സിദ്ധുവേട്ടനാണോ…”
ദേവിക അതിനു തലയാട്ടുക മാത്രമാണ് ചെയ്തത്…. സ്നേഹ ബെഡിലേക് ഇരുന്നു പോയിരുന്നു
“ദേവു…. ഞാൻ എന്താ ഈ കേൾക്കണേ…നീ എങ്ങനെയാ ആളെ വളച്ചെടുത്തെ…പറ പറ…. “
“ഞാൻ ആരേം വളച്ചിട്ടില്ല…എനിക്ക് ആരോടും പ്രേമവും ഇല്ല…”
അത് പറഞ്ഞു ദേവിക ആ കത്തുകളൊക്കെ ഒരു പെട്ടിയിലെക് ഇടാൻ തുടങ്ങിയിരുന്നു
“എന്റെ ദേവു…മണ്ടത്തരം കാണിക്കല്ലേ…. ഇവിടെ എത്ര പേർ ആൾടെ പുറകെ നടന്നിട്ടുണ്ടെന്നു ഇപ്പൊ ഞാൻ പറഞ്ഞതല്ലേയുള്ളൂ…എന്നിട്ട് ആദ്യം ആയി ആൾ ഒരാളോട് ഇഷ്ടം പറയുന്നത് നിന്നോടാ…ആ നീ എന്താ ഈ കാണിക്കണേ “
ദേവികയെന്നാൽ ഒന്നും മിണ്ടാതെ എല്ലാം എടുത്തു വച്ചു ബെഡിലേക് കിടന്നു…. ബെഡിൽ മുഖം അമർത്തി കണ്ണടച്ചു കിടന്നപ്പോഴും അവളുടെ ഉള്ളിൽ ഒരാളുടെ മുഖമായിരുന്നു…സിദ്ധാർഥ്…എന്നാൽ എന്തുകൊണ്ടെന്ന കാര്യം…അവൾക്ക് അത് അറിയില്ലായിരുന്നു..
—---
ഒരു വലിയ നാലുകെട്ട് തറവാട്…. മുറ്റത് വിലപിടിപ്പുള്ള കാറുകൾ നിർത്തിയിട്ടിരുന്നു….പഴയ തറവാട് ആണെങ്കിലും കുറെ ഭാഗങ്ങൾ പുതുക്കി പണിതിരുന്നു….
രാജശേഖരൻ വീടിന്റെ പുറത്തൂടെ നടന്നു…. കൈകൾ രണ്ടും കൂട്ടി തിരുമി പല കാര്യങ്ങൾ ആലോചിച്ചുകൊണ്ടായിരുന്നു ആളുടെ നടത്തം….
ശോഭ ആ വീടിന്റെ മുന്നിലെ കോലായിൽ ഇരുന്നു ആളെ നോക്കിക്കൊണ്ട്
“നിങ്ങൾ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടന്നത്കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ മനുഷ്യ…. പോയിട്ട് വരുമ്പോൾ അവളേം കൂട്ടിയാകും വരുക എല്ലാം വിചാരിച്ചത് പോലെ നടക്കും എന്നൊക്കെ പറഞ്ഞിട്ട്…അവസാനം ദേ…ഒരാൾ ഇപ്പൊ കൈക്ക് കെട്ടും ഇട്ടാണ് നടക്കുന്നത്…”
അത് കേട്ട അയാൾ അവളെ ദേഷ്യത്തിൽ നോക്കി
ശോഭയെന്നാൽ പുച്ഛത്തോടെ ചിരിച്ചു
“എന്നെ ഇങ്ങനെ തുറിച്ചു നോക്കിയിട്ട് ഒരു കാര്യവുമില്ല…ദേ അവൾ വിചാരിച്ചാലെ…ഇത് മൊത്തം കൊണ്ടുപോകും…എല്ലാം അവളുടെ പേരിൽ ആന്നെന്നു അവൾ അറിയേണ്ട സമയമേ ഉള്ളു…”
അത് കേട്ടപ്പോൾ അയാൾ
💬 Comments
View all comments