0%

Chapter Title : രണം 6 [Vishnu]

Author : kkstories Read All Parts 218

ദേഷ്യത്തിൽ പല്ല് ഞെരിച്ചു

“നീ പറഞ്ഞിട്ട് വേണോ ഞാൻ അതറിയാൻ…അവൻ ഇങ്ങനെ വില്പത്രമൊക്കെ എഴുതിവയ്‌ക്കുമെന്ന് ആരേലും വിചാരിച്ചോ…”

“അഹ് വിചാരിക്കണമായിരുന്നു…ചേട്ടൻ ആണ് ചേട്ടൻ…. സ്വന്തം അനിയൻ പുറത്തൊരു ജാതിയിൽ ഒരു പെണ്ണിനെ കെട്ടി കൊണ്ടുവന്നപ്പോ മിണ്ടാതെ നിന്നല്ലോ….

കുടുംബം നോക്കിയതും പണം ഉണ്ടാക്കിയതും ഒക്കെ അനിയൻ…ഞാൻ ഇവിടെ ഉണ്ടാകുമ്പോഴല്ലേ അവളെ കെട്ടി കൊണ്ട് വന്നു രാജ്ഞിയാക്കി വാഴിച്ചത്…

സമ്മതിക്കില്ല…എനിക്ക് ജീവനുള്ള ഇടത്തോളം കാലം അവളുടെ മോളെ ഞാൻ ഒന്നും തൊടാൻ വിടില്ല…. പണ്ട് നരഗിപ്പിച്ചത് പോലെ ഇനിയും അവളെ നരകിപ്പിക്കും…. നിങ്ങൾ സ്വത്ത്‌ എഴുതി എടുക്കുവോ എന്ത് വേണേലും ചെയ്തോ…പക്ഷെ…അവളെ ഇവിടെ വേലകാരിയാക്കി മാറ്റിയെ ഞാൻ അടങ്ങു.. “

അത് പറഞ്ഞു ശോഭ ദേഷ്യത്തിൽ എഴുന്നേറ്റപ്പോൾ രാജശേഖരന് വാക്കുകൾ ഇല്ലായിരുന്നു….പ്രായത്തിൽ മൂത്തത് ആയിരുന്നെങ്കിലും സ്വന്തം അനുജൻ ആയിരുന്നു ഇവിടെ എല്ലാം നോക്കിയത്…അതുകൊണ്ടുതന്നെ സ്വന്തം അനുജന്റെ വളർച്ചയിൽ അയാൾക്ക് നല്ല അസൂയയും ദേഷ്യവും ഉണ്ടായിരുന്നു…അയാൾ മരിച്ചപ്പോൾ അയാളുടെ സ്വത്തുക്കളും ഏറ്റെടുത്തു…ബിസിനസുകളെല്ലാം ആളുടെ കയ്യിൽ ആയിരുന്നു…

12 വയസുള്ള മകൾക്ക് ഒന്നും നോക്കി നടത്താൻ ആകില്ല എന്ന കാര്യം പറഞ്ഞു എല്ലാം കൊണ്ടും സുഖിച്ചു ജീവിച്ച സമയം…എന്നാൽ ശോഭ…. തന്റെ ഭാര്യക്ക് പണം ആയിരുന്നില്ല പ്രശ്നം…. ജാതി…. തന്നേക്കാൾ താഴ്ന്ന ജാതിയിലെ ഒരാളെ കൊണ്ട് വന്നു അവളുടെ മുകളിൽ പ്രതിഷ്ട്ടിച്ചു എന്ന ചിന്ത…

അതുകൊണ്ട് മാത്രം ശ്രുതിയെ വീട്ടിൽ നരകം കാണിച്ചു….. അവൾ വീട് വിട്ട് പോയപ്പോൾ അവൾക്ക് സമാധാനം ആയിരുന്നു…

എന്നാൽ തകിടം മറിഞ്ഞത് മറ്റൊരു ദിവസം ആയിരുന്നു…അശ്വിന്റെ പേരിൽ കമ്പനി മാറ്റിയെഴുതാൻ നോക്കിയ സമയം…അപ്പോഴാണ് അയാൾക്ക് അതിലെ പ്രശ്നം മനസ്സിലായത്…ആരും കാണാതെ പോയ വിൽപ്പത്രം….

സ്വത്തുക്കൾ പാതി സിദ്ധാർത്തിനും പാതി ശ്രുതിക്കുമായി എഴുതി വച്ചിരുന്നു…അവർക്ക് ഉണ്ടായിരുന്നത് നോക്കി നടത്താനുള്ള അവകാശം മാത്രമായിരുന്നു…

ശ്രുതി വിചാരിച്ചാൽ അവരെ വഴിയാധാരം ആക്കാൻ കഴിയുമെന്ന ചിന്ത ശോഭയുടെ ഉള്ളിൽ പിന്നെയും ദേഷ്യം ഉണ്ടാകുകയാണ് ചെയ്തത്…

അപ്പോഴാണ് അശ്വിൻ പുറത്തേക് വന്നത്…. വലത് കയ്യിൽ ഒരു വലിയ കെട്ടും ഉണ്ടായിരുന്നു…ആദിയുടെ സമ്മാനം

അവനെ കണ്ടതും ശോഭ പുച്ഛത്തോടെ ചിരിച്ചു

“ദാ വരുന്നു…തന്തയുടെ മോൻ തന്നെ…വലിയ

💬 Comments

View all comments