Chapter Title : രണം 6 [Vishnu]
ഒലത്തുമെന്ന് പറഞ്ഞു പോയിട്ട് ഒരു കയ്യിൽ കെട്ടുംകൊണ്ടാണ് തിരിച്ചു വന്നത്…”
അത് കേട്ട അശ്വിൻ ദേഷ്യത്തിൽ ശോഭയെ നോക്കി
“അമ്മയ്ക്ക് ഇപ്പൊ എന്താ വേണ്ടത്…. അവളെ ഇവിടെ കൊണ്ട് വരണം…അമ്മയുടെ ചുവട്ടിൽ നിർത്തണം…അത്രയല്ലേ വേണ്ടു…കൊണ്ട് വരാം…”
അതിനു ശോഭ ചിരിച്ചു
“നീ രണ്ട് വട്ടം പോയിട്ടും എന്തെങ്കിലും ഉണ്ടായോ…”
അതിന് അവൻ ഒന്നും മിണ്ടിയില്ല…അവിടെയുള്ള ചാരുകസേരയിലേക് ഇരുന്നു…
“ഞാൻ ആൾക്കാരെ വിട്ടിട്ടുണ്ട്…. അവൾക്ക് കാവൽ നില്കുന്നൊരുത്തനില്ലേ…അവനെ ഒതുക്കുവേം ചെയ്യും അവളെ പിടിച്ചു കൊണ്ട് വരുകയും ചെയ്യും…
ഒന്നോ രണ്ടോ ആളല്ല…8-10 ആൾ കുറഞ്ഞതുണ്ടാകും…അവൻ ഒറ്റയ്ക്ക് തടുക്കാൻ പറ്റുമോ…. നോക്കാം…എന്തായാലും നാളെ അമ്മയുടെ കാലിന്റെ ചുവട്ടിൽ അവൾ കാണും…”
അത് പറഞ്ഞു അവൻ ഒരു സിഗേരറ്റ് എടുത്തു കത്തിച്ചു…ശേഷം രാജശേഖരനെ നോക്കി
“പിന്നെ ആതിര…. എന്റെ പെങ്ങൾ ആണെങ്കിലും ഞാൻ ഇതിൽ ഒന്നും പറയുന്നില്ല….അച്ഛനും അമ്മയും പറ…അത് പോലെ ആകാം…”
“ആ നശിച്ചവൾടെ കൂടെ നിക്കുവല്ലേ…. അവളേം കൂട്ടികൊണ്ട് വന്നോ…അവൾക്കുള്ളത് ഞാൻ കൊടുത്തോളാം…”
അത് പറഞ്ഞു ശോഭ അകത്തേക്ക് ദേഷ്യത്തിൽ കയറിപോയപ്പോൾ രാജശേഖരനും അശ്വിനും അവരെ നോക്കി…
“ഡാ…. ഇത് വല്ലതും നടക്കുമോ…”
“അച്ഛനെന്തിനാ പേടിക്കുന്നത്…. അവർ അവരെ കൊണ്ട് വരും…. നാളെ കാണാലോ…അപ്പോൾ വിശ്വസിച്ചാൽ മതി…. “
അത് പറഞ്ഞു അവൻ ആ ചാരു കസേരയിൽ കണ്ണുമടച്ചു ഇരുന്നു…അടുത്ത കരുനീക്കങ്ങൾ ആലോചിച്ചുകൊണ്ട്….
—----
മാധവ് കാന്റീനിലേക് കയറിയപ്പോൾ ഒരു ടേബിളിൽ ഇരുന്നു ചായ കുടിക്കുന്നുണ്ട് ആദി…
എന്നാൽ പല ആലോചനകളിൽ മുഴുകിയാണ് ഇരിക്കുന്നതെന്ന് അവന് മനസ്സിലായിരുന്നു..
അവൻ ആദിയെ കുറച്ചു നേരം നോക്കി…. പെട്ടെന്നൊരു ദിവസം ഡേവിഡ് പറഞ്ഞിട്ടാണ് ആദിയെ അവരുടെ ഫ്ലാറ്റിലേക് കൊണ്ട് വരുന്നത്…ഒരു മാസം…അത് മാത്രം മതിയായിരുന്നു അവരിൽ ഒരാളായി മാറാൻ ആദിക്ക് വേണ്ടിയിരുന്നുള്ളു…
എന്നാൽ ശ്രുതി….. ചെറിയൊരു പ്രശ്നം മാത്രം ഉണ്ടായിട്ടും അവനോടു അടുക്കാൻ ഒട്ടും താല്പര്യം കാണിക്കാതെയിരുന്ന അവൾക്ക് വേണ്ടി ഉറക്കംപോലുമില്ലാതെ അവൻ കൂട്ടിരിക്കുന്നു….
മാധവ് അവന്റെ മുന്നിലെ കസേരയിൽ ഇരുന്നു..
“എന്താ അളിയാ എന്തോ ആലോചനയിൽ ആണല്ലോ…”
മാധവിന്റെ ശബ്ദം കേട്ടപ്പോഴാണ് ആദി പെട്ടെന്നു അവനെ നോക്കിയത്…
“ഏയ് ഒന്നുമില്ല…. നാളെ
💬 Comments
View all comments