0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 772

ഉമ്മറത്തുള്ള ചാരുകസേരയിൽ എന്നത്തേയും പോലെ പത്രവും വായിച്ചു ഇരുന്നു…നാട്ടുകാർക്ക് ആൾ കൃഷ്ണൻ മാഷാണ്…ആ നാട്ടിലെ ഗവണ്മെന്റ് സ്കൂളിലെ അദ്ധ്യാപകൻ…

“മോളെ…സ്കൂൾ പോലെയല്ല ബസ് പോയാൽ പിന്നെ കോളേജിലേജ് എത്താൻ വൈകും വേഗം ഒരുങ്ങിയേ “

അടുക്കളയിൽ നിന്നും ഭക്ഷണം ഉണ്ടാകുന്നതിന്റെ ഇടയിൽ ലക്ഷ്മി വിളിച്ചു പറഞ്ഞു

“അറിയാം അമ്മേ…ഇപ്പൊ വരാം “

അത് കേട്ടപ്പോൾ ലക്ഷ്മി ചിരിച്ചു

ഇതേ സമയം ഒരു മുറിയിൽ കണ്ണാടിയുടെ മുന്നിൽ നിന്നു മുടി കെട്ടുകയായിരുന്നു ദേവിക…ദേവിക കൃഷ്ണൻ…

ഇതേ സമയം ആണ് ഹരി ഡോറിന്റെ അടുത്ത് നിന്നു അകത്തേക്കു നോക്കിയത്…അവളുടെ അനുജൻ…അവളെക്കാൾ 6 വയസ് ഇളയതായിരുന്നു ഹരി…

“അതെ ആദ്യത്തെ ദിവസം തന്നെ സസ്പെന്ഷന് മേടിക്കാതെ നോക്കിക്കോ..”

അത് കേട്ടതും അവളൊന്നു തിരിഞ്ഞുനോക്കി..

“നിനക്ക് സ്കൂൾ ഇല്ലെടാ…പോയെ നീ…”

അത് പറഞ്ഞു അവൾ ഒരു ബാഗുമെടുത്ത് പുറത്തേക് ഇറങ്ങി.. പോകുന്ന വഴിക്ക് അവന്റെ തലയ്ക്കു ഒരു കൊട്ട് കൊടുക്കാനും അവൾ മറന്നില്ല..

“അമ്മേ…ഞാൻ ഇറങ്ങുവാണേ…”

“മോളെ കഴിച്ചിട്ട് പോ..”

“സമയം. ഇല്ല ലേറ്റ് ആയി “

അത് പറഞ്ഞ് അവൾ പുറത്തേക് ഇറങ്ങി കൃഷ്ണന് കവിളിൽ ഒരു ഉമ്മയും കൊടുത്ത ശേഷം അവൾ വീട്ടിൽ നിന്നും ഇറങ്ങി.. കൃഷ്ണൻ അതിന് ചിരിക്കുക മാത്രം ചെയ്തു…

—---

ബസ്സ് ഇറങ്ങി കോളേജിലേക്ക് നടക്കുന്ന സമയം അവൾ ആ കവാടം നോക്കി…

ആദ്യത്തെ ദിവസം ആയത് കൊണ്ട് പുതിയ ജൂനിയർ കുട്ടികളും അതെ പോലെ തന്നെ അവരെ പിടിക്കാൻ നടക്കുന്ന സീനിയർസുമായി കോളേജ് നിറഞ്ഞിരുന്നു

അവൾ കോളേജിനകത്തേക്ക് നടന്നു…ആരേം കൂസക്കാതെ.. ചില സീനിയർസ് വിളിച്ചെങ്കിലും

💬 Comments

View all comments