0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 777

അവൾ കോളേജിൽ വന്നത് ഡ്യൂക്കിൽ ആയിരുന്നു “

“ഓറഞ്ച്…200 സി സി…അവളെ എനിക്ക് ഇഷ്ടം ആയിരുന്നു മോനെ.. നോക്കി ഇരുന്നു പോകും…”

എന്തോ ഓർത്തെന്ന പോലെ മാധവ് സ്വയം പറഞ്ഞു

“വെയിറ്റ്…ബൈക്കോ.. പൂജയോ…”

ആദിയുടെ ചോദ്യം കേട്ട മാധവ് അവനെ നോക്കി

“രണ്ടും…”

അത് കേട്ട് ചിരിച്ച നന്ദൻ ബാക്കി പറയാൻ ആരംഭിച്ചു

“അങ്ങനെ ഒരു ദിവസം…. അവളെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി അവൻ ഒരു കാര്യം പറഞ്ഞു…”

“എന്ത് കാര്യം…”

“അവനും ഒരു ബൈക്ക് ഉണ്ടെന്ന്…പക്ഷെ അവൾ ഏതാ ബൈക്ന്ന് ചോദിച്ചപ്പോ അവൻ പെട്ടു…എന്നാലും അവൻ ആ സമയം എങ്ങനെയോ ഒപ്പിച്ചുകൊണ്ട് ഒരു കാര്യം പറഞ്ഞു “

“പൾസർ 220..ബ്ലാക്ക്.. “

ആദിയുടെ കണ്ണ് മിഴിഞ്ഞു….

“ആ നിന്റെ ബീസ്റ്റും വച്ചാണോ നീ ഈ കള്ളം പറഞ്ഞത് “

“അവൾ ഇവനെ കാണാം എന്ന് പറഞ്ഞപ്പോ ഇവൻ പിന്നെയും പെട്ടു…അവസാനം വേറെ ഒരുത്തന്റെ കയ്യിൽ നിന്നും വണ്ടി കടം മേടിച്ചു പോയി…

പക്ഷെ അവിടെ കിടന്നു ഗിയർ ഇടാൻ പെടാപാട് പെടുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി.. ഇവൻ പറഞ്ഞത് മുഴുവൻ കള്ളം ആണെന്ന്.. അപ്പൊ തന്നെ അവൾ പൊകുവേം ചെയ്തു…”

നന്ദൻ അത് പറഞ്ഞു കഴിഞ്ഞതും ആദി ചിരിക്കാൻ തുടങ്ങി

“എടാ…എന്നാലും ഇതിൽ എവിടെ ഇവന്റെ ബീസ്റ്റ്.. “

അത് കേട്ട മാധവ് അവനെ നോക്കി

“അന്ന് അവൾ പോയപ്പോൾ ആ വഴിക്ക് ഞാൻ മേടിച്ചതാ അത്…അന്ന് തൊട്ട് എന്റെ എല്ലാ സങ്കടത്തിലും അവൻ എന്റെ കൂടെ ഉണ്ടായിട്ടുണ്ട്…അവനെയാണ് ഈ കുറെ നേരം ആയി

💬 Comments

View all comments