0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 779

അത് കഴിയുമ്പോഴേക്കും ശരി ആയിക്കോളും…”

നന്ദൻ പറഞ്ഞത് കേട്ട് ആദി ആ ടെറസിലേക്ക് കിടന്നു…അവളെ പിണക്കിത്തന്നെ ഇരുത്തിയാൽ തന്റെ ജോലിയ്ക്ക് ഉള്ള അപകടം മാത്രം ആയിരുന്നില്ല അവന്റെ മനസ്സിൽ…

ആ കണ്ണുകൾ ആയിരുന്നു…

—---

അടുത്ത രണ്ടാഴ്ചകൾ പെട്ടെന്ന് പോയതുപോലെയാണ് ആദിക്ക് തോന്നിയത്…

ട്രെയിനിങ് ആയതു കൊണ്ട് തന്നെ അധികം ആ ഫ്ലോറിലേക് പോകേണ്ടി വന്നില്ല..

ശ്രുതിയെ കാണേണ്ടിയും വന്നില്ല.. എന്നാൽ ഇടയ്ക്ക് അവളെ കാണാതെ ഇരിക്കാൻ അവനാകുമായിരുന്നില്ല..

ആ കണ്ണുകൾ അവനെ വല്ലാതെ ആകർഷിച്ചിരുന്നു എന്നതായിരുന്നു സത്യം…

അതുകൊണ്ട് തന്നെ ഇടയ്ക്ക് അവളുടെ മുന്നിൽ പോയി പെടാതെ തന്നെ അവൻ അവളെ കണ്ടിരുന്നു

ആ രണ്ടാഴ്ച കൊണ്ട് തന്നെ ആദി ആ ഫ്ലാറ്റുമായും പൊരുത്തപ്പെട്ടിരുന്നു…ഒപ്പം അവരുമായി ഒരു ബന്ധവും അവന് വന്നിരുന്നു…

അതിൽ തന്നെ മാധവായ് അവന് നല്ലൊരു ബോണ്ട്‌ ഉണ്ടാകാൻ കഴിഞ്ഞിരുന്നു

അങ്ങനെ രണ്ടാഴ്ചകൾക്ക് ശേഷം അവൻ ആ ഫ്ലോറിലേക് വന്നു…മാധവിനു തൊട്ടടുത്തായി തന്നെ ആയിരുന്നു അവന്റെയും പ്ലേസ്..

എന്നാൽ അവനെ അപ്പോഴും കുഴക്കിയ കാര്യം.. ശ്രുതി ആയി എങ്ങനെ കാര്യങ്ങൾ ശരിയാക്കാൻ കഴിയുമെന്ന ചിന്ത..

അതിൽ നിന്നും അവസാനം മാധവും ആദിയും ഒരു വഴി കണ്ടെത്തി.. എന്നാൽ അപ്പോഴും അത് മാധവിന്റെ ഐഡിയ തന്നെ ആയിരുന്നു…

അങ്ങനെ ദിവസം രാവിലെ തന്നെ അവർ ഓഫീസിലേക്ക് കയറി

“ഡാ…ഇത് ഏൽക്കുമോ…”

ആദിയുടെ ചോദ്യം കേട്ട മാധവ് അവനെ നോക്കി

“ഏൽക്കും.. നീ വാ…. “

അത് പറഞ്ഞു മാധവ് അവളുടെ ടേബിളിന് ഭാഗത്തേക്ക്‌ എത്തി…അവരുടെ പ്ലാൻ വളരെ സിമ്പിൾ ആയിരുന്നു

സോറി പറഞ്ഞുകൊണ്ട് ഒരു

💬 Comments

View all comments