Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]
എടുത്തു..
“”എന്താമോളെ “” മറുതലയ്ക്കൽ പ്രായം ചെന്ന അച്ഛന്റെ സ്നേഹം.. അത് കേട്ടതോടു കൂടി അവളൊന്നു അഴഞ്ഞു. അല്പം പരിഭവം ആ മുഖത്തു ഞാൻ കണ്ടു.
“”അച്ഛാ.. “” അവൾക്കു സംസാരിക്കാൻ കഴിയുന്നില്ല.
“”മോളെ എന്നിങ്ങോട്ട് വരും അച്ഛന് തീരെ വയ്യാ.. ഒന്ന് കാണാൻ കൊതിയായി “” ആ വാക്കുകളിൽ അൽപ്പം ഇടർച്ച അനുഭവപ്പെട്ടു.
അപ്പോഴേക്കും അവളുടെ മുഖം വാടി കണ്ണുകൾ നിറഞ്ഞിരുന്നു.
“”അച്ഛാ.. ഞാൻ വരുന്നുണ്ട്.. അച്ഛനു എന്താ ഞാൻ കൊണ്ടു വരേണ്ടത് “” കരച്ചിൽ അടക്കിപിടിച്ചു അവളതു പറഞ്ഞു.
മുന്നിൽ വന്നു നിന്ന ടാക്സിയോട് ഒരു മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു…
“”ഒന്നും വേണ്ട മോളെ കുറെ ആയില്ലേ.. നീയൊന്നു വന്നാൽ മതി “” ഒരു നിമിഷത്തെ മൗനത്തിനു ശേഷം അയാൾ വിതുമ്പി കൊണ്ട് പറയുന്നത് കേട്ടു.
കരയുന്നതിനു മുൻപ് call cut ചെയ്ത മാം relax ആയപോലെ എന്നെയൊന്നു കെട്ടിപിടിച്ചു കരഞ്ഞു..
“”കണ്ടോ ഇത്രേയുള്ളൂ.. വേഗം പോകാൻ നോക്ക്. അറിയുന്നവർ ഉണ്ടാകും “” അവൾ കാണാതെ കണ്ണ് തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. എനിക്കങ്ങനെയാണ് ആരെങ്കിലും കരഞ്ഞാൽ ഞാൻ കരയും.
എന്നെയൊന്നു നോക്കി നിന്ന ശേഷം ഒരു ബിഗ് താങ്ക്സും പറഞ്ഞു അവൾ പോയി.. ആ കണ്ണുകളിൽ പ്രണയമുണ്ടോന്നു ഞാൻ ഭയന്നു!!.
ഒരു taxi വിളിച്ചു ഞാനും റൂമിൽ എത്തി. അഡിഷണൽ കീ ഉണ്ടായതു നന്നായി. ഇല്ലെങ്കിൽ അവർ വരുന്നത് വരെ വെയിറ്റ് ചെയ്യേണ്ടി വന്നേനെ. റൂമൊക്കെ വൃത്തിയായി വച്ചിരിക്കുന്നു. ഞാൻ എത്തുന്ന സമയം അറിയുന്നത് കൊണ്ടാവാം എനിക്കുള്ള ഭക്ഷണം ഒരു പാത്രത്തിൽ
💬 Comments
View all comments