0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 14.8K

“”

ഞാൻ അവളോട്‌ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു..

“” അത്… ഞാൻ… എനിക്ക് എന്തോ ഒരു മടി പോലെ.. എനിക്ക് വേണ്ടി നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതി “”

“”എന്നിട്ട് എന്തായി… അല്ല നീയെവിടെയാ താമസിക്കുന്നെ. അവിടെ വേറെ ആരും ഇല്ലേ “”

“” അടുത്ത് തന്നെയാണ്. പെയിൻ ഗസ്റ്റ് ആണ്. അവിടെ വയസായ രണ്ടു ആളുകൾ മാത്രേയുള്ളു “”

“” ഉം.. “”

“” ഞാൻ ഒരു കാര്യം ചോദിച്ചാൽ ജെയ്സൺ എന്നോട് ദേഷ്യപ്പെടരുത് “”

“”അതെന്താ ഞാൻ എപ്പോഴും ദേഷ്യപ്പെടാറുണ്ടോ.. ആ എന്തായാലും ചോദിക്ക് “”

“”എന്താ എപ്പോഴും എന്നോട് സംസാരിക്കാതിരിക്കുന്നെ. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ. എന്നോട് എന്തെങ്കിലും വെറുപ്പുണ്ടോ “”

അവളുടെ നിഷ്കളങ്കമായ ചോദ്യം എന്നെ തളർത്തി. സത്യത്തിൽ അവൾ ചോദിച്ചതിന്റെ ഉത്തരം എനിക്കറിയില്ലായിരുന്നു.

“”അത്.. ഞാൻ അങ്ങനെ എല്ലാരോടും സംസാരിക്കാറില്ല “”

“”എന്നിട്ട് മിയയോടും ബാക്കി എല്ലാരോടും സംസാരിക്കാറുണ്ടല്ലോ “”

ഞാൻ പെട്ടു.. പുല്ല് എന്ത് പറയണമെന്ന അവസ്ഥയിൽ ആയി.

“”എനിക്ക് നിന്നോട് ഒരു ദേശ്യവുമില്ല. പക്ഷെ നിന്നോട് സംസാരിക്കാൻ മാത്രം ഒരു മടി പോലെ “”

മനസ്സിൽ തോന്നിയ കാര്യം ഞാൻ തുറന്നു പറഞ്ഞു.

“”എന്നോട് വെറുപ്പുണ്ടെങ്കിൽ പറയണം ട്ടോ… എന്നെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ള ഒരു വ്യക്തിയാണ് നീ. നിനക്ക് ഇഷ്ടമില്ലാത്തത് ഞാൻ ചെയ്യില്ല “”

ഞാൻ ചിരിച്ചതെ ഉള്ളു..

കുറച്ചു കഴിഞ്ഞു അവൾക്കു ദോശയും ചായയും വാങ്ങി കൊടുന്നു. പക്ഷെ അവൾക്കു എണീറ്റിരുന്നു കഴിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ലായിരുന്നു. ഞാൻ അവൾക്കു ദോശയെടുത്തു വായിൽ വച്ചുകൊടുത്തു.

💬 Comments

View all comments