0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 14.8K

ആദ്യം ഒരു മടിയോടെ ആണ് കഴിച്ചതെങ്കിലും. പിന്നീട് എന്തോ ആലോചനയിൽ അവൾ കരഞ്ഞു പോയി. കണ്ണീർ ഉതിർത്തു കൊണ്ടു അവൾ കഴിക്കാൻ തുടങ്ങി.

“”എന്തിനാ കരയുന്നെ “”

“”””ഹേയ് ഒന്നുമില്ല””

ശബ്ദം ഇടറികൊണ്ട് അവൾ പറഞ്ഞു. ഞാൻ അവളുടെ കണ്ണീർ തുടച്ചു കൊടുത്തു. അവൾ എന്നെ തന്നെ നോക്കി നിന്നു.

“”ഒരിക്കലും ജീവിതത്തിൽ ഒറ്റപെട്ടു എന്ന് വിചാരിക്കരുത്. ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. എന്താവിശ്യത്തിനും നിനക്ക് എന്നെ വിളിക്കാം. ഓരോ പ്രതിസന്ധികളും നമ്മൾ തരണം ചെയ്തു മുന്നോട്ടു പോകണം “”

എന്റെ വാക്കുകൾ അവൾ അത്ഭുത വാർത്ത കേട്ടപോലെ കേട്ടു നിന്നു..ഞാൻ അവൾക്കു വീണ്ടും വായിൽ ഫുഡ്‌ വച്ചു കൊടുത്തപ്പോൾ ആണ് കറക്റ്റ് സമയത്ത് മിയ കയറി വരുന്നത്. അവളെ കണ്ടതും ആവിശ്യമില്ലാതെ പേടിച്ച ഞാൻ അവളുടെ വായിൽ നിന്നും കയ്യെടുത്തു.

“”അല്ല എന്താ ഇവിടെ പരിപാടി “”

“”എന്ത് പരിപാടി “”

ഞാൻ കണ്ണിറുക്കി ചോദിച്ചു.

“”അല്ല പോരുന്നൊന്നും ഇല്ലേ. ഇവിടെ കിടക്കാനാണോ പ്ലാൻ “”

അവൾ ആക്കി ചോദിച്ചു…

“”കുറച്ചു കഴിഞ്ഞു പോകുമെന്ന ഡോക്ടർ പറഞ്ഞെ.. കുഴപ്പമൊന്നുമില്ല.. “”

ബാക്കി ഫുഡ്‌ മടക്കി വച്ചു കൊണ്ട് ഞാൻ പറഞ്ഞു..

“”അയ്യോ ബാക്കി ഫുഡ്‌ കൊടുക്ക്‌. എടുത്തു വെക്കേണ്ട “”

“”അയ്യോ എനിക്ക് മതി “”

ആവണി മിയയെ നോക്കി പറഞ്ഞു..

“”നീയെന്താ ഈ നേരത്തു. മാഡം ഇല്ലേ അവിടെ “”

ഞാൻ മിയയോട് ഈ നേരത്തു വന്ന കാര്യം ചോദിച്ചു.

“”അത് ഇവൾ ഒരു പെൺകുട്ടിയല്ലേ. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിലോ എന്ന് വിചാരിച്ചു എന്നോട് വരാൻ

💬 Comments

View all comments