0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

എനിക്ക് മനസിലായി നിന്റെ ഉദ്ദേശം വേറൊന്നുമല്ലെന്നു. നിന്നോട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല. നീ അന്ന് ആവണിയെ കെയർ ചെയ്യുന്നത് കണ്ടപ്പോൾ മുതൽ എനിക്ക് നിന്നോട് ഒരു ആകർഷണം ഉണ്ടായി. പിന്നെ 3 ദിവസം ഉറക്കമൊഴിചു ഞങ്ങൾക്ക് വേണ്ടി പണിയെടുത്തപ്പോൾ നിന്റെ കരുതലും സ്നേഹവും എനിക്ക് നിന്നോടുള്ള ഇഷ്ടം പ്രണയമായി മാറി. ഇന്ന് എല്ലാത്തിനും കാരണം നീയായിട്ടും മറ്റുള്ളവരുടെ മുമ്പിൽ അത് അറിയിക്കാതെ ഞങ്ങളെ നീ തടഞ്ഞു. ഞങ്ങളെ അഭിനന്ദിക്കുന്ന ടൈമിലും നീ അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ സങ്കടവും നിന്നോടുള്ള പ്രണയം അതിരില്ലാത്ത സ്നേഹത്തിനു വഴിമാറി. എനിക്ക് നിന്നെ വിട്ടുപിരിയാൻ കഴിയില്ല. എന്നെ നീ വെറുക്കരുത്. നിന്നെ എനിക്ക് വേണം. നീ കൂടെ ഉണ്ടാകുമ്പോൾ എനിക്ക് സേഫ് ആയി മാത്രമേ തോന്നിയിട്ടുള്ളു..””

എല്ലാം കേട്ടുകൊണ്ട് ഏതോ ഒരു ലോകത്തിലായിരുന്നു ഞാൻ. എന്ത് പറയണമെന്നനിക്കറിയില്ലായിരുന്നു. ഞാൻ വിചാരിക്കുന്നതിലപ്പുറം എന്തൊക്കെയോ നടക്കുന്നു..

“”നിനക്കെന്നോട് വെറുപ്പുണ്ടോ “”

“”ഞാൻ എന്തിനു നിന്നെ വെറുക്കണം “” അതെങ്കിലും ഞാൻ പറയണ്ടേ..

“”നീ എന്നെ വിട്ട് പോവരുത്. നിനക്ക് വേറെ ആരോടും പ്രണയമില്ലെന്നു ഇത്ര ദിവസം കൊണ്ടു ഞാൻ മനസിലാക്കി. ഇനി ഞാൻ നിന്നെ ആർക്കും വിട്ടു കൊടുക്കില്ല “”

അതും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി എന്റെ ചുണ്ടുകളിൽ ചുടു ചുംബനം നൽകി.

ഞാൻ അന്തം വിട്ട് നിന്നു. അകത്തു ശവറിന്റെ കീഴിൽ എന്നോട് പ്രണയം തുറന്നു പറഞ്ഞ സന്തോഷത്തിൽ നനയുന്ന ആവണി!!!!!!!!

ആരോ എന്നെ പിടിച്ചു കറക്കുന്നത് പോലെ തോന്നി. ബെഡിലേക്ക് ചാഞ്ഞത് മാത്രമേ

💬 Comments

View all comments