0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 9344

നീ ഇങ്ങനെ മാറി നിൽക്കുന്നത് കാണുമ്പോൾ തന്നെ സങ്കടമാണ് പ്ലീസ് മിയ “” ഞാൻ ആരും ശ്രദ്ധിക്കാതെ അവളോട്‌ പറഞ്ഞു..

“”ജെയ്‌സ.. എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാനില്ല. എല്ലാം മനസിലായി. നീ പൊയ്ക്കോ അവൾ ശ്രദ്ധിക്കേണ്ട “” എന്റെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു.

“”എനിക്ക് നിന്നോട് ഫ്രീ ആയി സംസാരിക്കണം. അത് പറ്റില്ലെന്ന് നീ പറയണ്ട.. അല്ലാതെ എനിക്ക് ഒരു സമാധാനവുമില്ല “” അല്പം ദേഷ്യത്തോടെ ഞാനതു പറഞ്ഞു എണീറ്റു പോയി.

അവൾ കമ്പ്യൂട്ടറിൽ മാത്രം ശ്രദ്ധിച്ചു.. ഞാൻ പോയി സീറ്റ്റിലിരുന്നു ചിന്തിക്കാൻ തുടങ്ങി.

“”എന്ത് പറ്റി. നല്ല ആലോചനയിലാണല്ലോ “” ഒന്ന് മറിയാതെ ആവണി എന്നോട് ചോദിച്ചു..

“”കുറച്ചു ദിവസമായില്ലേ അതിന്റെയൊരു ഹാങ്ങോവർ ആണ് “” ഞാൻ പറഞ്ഞൊപ്പിച്ചു..

അവൾ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. എല്ലാത്തിനും ഞാൻ വെറുതെ മൂളി. മനസ് എവിടെയാണെന്ന് പോലും മനസിലാവുന്നില്ല. ഉച്ചക്ക് ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ചെങ്കിലും ആവണിയോട് അവൾ നല്ലോണം സംസാരിച്ചു. എന്നോട് മിണ്ടുന്നില്ല. എന്നെ കാണുമ്പോൾ തന്നെ മുഖഭാവം മാറും. ആവണിയെ കാണിക്കാനെന്നോണം ഞാൻ എന്തെങ്കിലും പറയുമ്പോൾ മറുപടി പറയും..

രണ്ടു മൂന്നു ദിവസം കഴിഞ്ഞു.. ഞായർ ഒക്കെ സമയം പോകാൻ പെട്ട പാട് എനിക്കറിയില്ലായിരുന്നു.. അന്ന് രാത്രി ഞാൻ മിയയ്ക്ക് കുറെ മെസ്സേജ് ചെയ്തു.. 1000 ടൈം ഞാൻ അവൾക്കു പ്ലീസ്‌ അയച്ചു. ഒന്ന് ഫ്രീ ആയി സംസാരിക്കാൻ മാത്രം ചോദിച്ചു.. അവൾ റീഡ് ചെയ്തു

എന്നാൽ റിപ്ലൈ തന്നില്ല.

പിറ്റേ ദിവസം ഓഫീസിൽ മിയയെ കാണാൻ ഒരു പ്രായം കൂടിയ ആൾ വന്നു. ഞാൻ അയാളെ സൂക്ഷിച്ചു നോക്കി. അവർ എന്തൊക്കെയോ സംസാരിക്കുന്നു. ആവണി എന്നോട് ആരാണെന്നു ചോദിച്ചു. അറിയില്ലെന്ന് ഞാനും പറഞ്ഞു. അയാൾ അവളുടെ കയ്യിൽ എന്തോ ഒന്ന് കൊടുക്കുന്നത് കണ്ടു. അയാൾ പോയപ്പോൾ തിരിച്ചു ഇരിക്കാൻ വന്ന മിയ എന്നെ ഒന്ന് നോക്കി നേരെ മാഡത്തിന്റെ അടുത്തേക്ക് പോയി. അല്പസമയത്തിന് ശേഷം തിരിച്ചു വന്നു. എന്റെ അടുത്തേക്ക് വന്നു..

“”ജെയ്സൻ തിരക്കിലല്ലെങ്കിൽ എന്റെ കൂടെയൊന്നു വരാമോ.. മാഡത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ട് “” അല്പം

💬 Comments

View all comments