0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

ഒരു ദുഃഖം ഞാൻ കണ്ടു.. ആരും മിണ്ടുന്നില്ല.. ഒരു വിധത്തിൽ സമയം തള്ളിനീക്കി. ഫ്ലൈറ്റ് കൊച്ചിയിൽ ഇറങ്ങി. ഇനി രണ്ടു taxi വിളിച്ചു രണ്ടു ഭാഗത്തേക്ക്‌ പോകണം. ഞാൻ taxi ബുക്ക്‌ ചെയ്തു അവരോടു അതിൽ പോകാൻ പറഞ്ഞു. രണ്ടു പേരും പരസ്പരം കാണാതെ കണ്ണുകൾ നിറച്ചു കൊണ്ട് എന്നോട് യാത്ര പറഞ്ഞു ടാക്സിയിൽ കയറി. Taxi മുന്നോട്ടു നീങ്ങി.. എനിക്കെന്തോ ഭയങ്കര സങ്കടം. ഞാൻ തിരിഞ്ഞു നടന്നു. ഇനി വേറെ taxi എടുത്തു എനിക്ക് പോകണം. പെട്ടെന്ന് കാർ നിർത്തുന്ന ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. അവർ കയറിയ taxi നിർത്തിയിരിക്കുന്നു. എന്നെ ഞെട്ടിച്ചു കൊണ്ട് ആ കാർ പിറകോട്ടുവന്നു എന്റെ അടുത്ത് നിർത്തി.. രണ്ടു പേരും ഇറങ്ങി വന്നു. എന്നോടൊരു വാക്ക് പോലും ചോദിക്കാതെ എന്റെ കയ്യിൽ കയറി മിയ പിടിച്ചു.. ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ മിയ എന്നെയും വലിച്ചു കാറിൽ കയറ്റിയിരുത്തി.. പുറകെ എന്റെ ബാഗ് എടുത്തു ആവണിയും!!!

കാറിൽ രണ്ടു പേരുടെയും നടുക്കായി പുറകിൽ ഞാനിരുന്നു.. എനിക്കൊന്നു മിണ്ടാൻ പോലും കഴിഞ്ഞിരുന്നില്ല.. സന്തോഷം കൊണ്ടു ഒരു വാക്കുകൾ പോലും പുറത്തേക്ക് വരുന്നില്ല. രണ്ടു സൈഡിൽ നിന്നു രണ്ടു പേരും എന്റെ തോളിൽ ചാരി ഇരുന്നു.

“”ഇന്ന് നമ്മൾ എന്റെ വീട്ടിൽ നിൽക്കുന്നു. നാളെ നമ്മൾ മൂന്നുപേരും നിന്റെ വീട്ടിലും നിൽക്കുന്നു. അതിൽ നിനക്കെന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ “” കണ്ണുകളിൽ പ്രണയം തുളുമ്പി കൊണ്ട് മിയ എന്നോട് ചോദിച്ചു.

ഞാൻ അവളെ നോക്കി മന്ദഹസിച്ചു. ഉള്ളിലുള്ള സന്തോഷം പ്രകടമാക്കാൻ എനിക്ക്

💬 Comments

View all comments