0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

കഴിയുന്നില്ല. പതിയെ തല തിരിച്ചു ആവണിയെ നോക്കി. അവളും എന്നെ പുഞ്ചിരിയോടെ നോക്കി. മിയ കാണാതെ എന്റെ കൈത്തണ്ടയിൽ പിടിച്ചിരുന്നു.. രണ്ടു പേർക്കും എന്തൊക്കെയോ പറയണമെന്നുണ്ട്.. ഒരു പക്ഷെ ഒറ്റക്കായിരുന്നെങ്കിൽ അവർ ഇപ്പോൾ പലതും വാ തോരാതെ സംസാരിച്ചേനെ.. കാർ മുന്നോട്ടു നീങ്ങി..

ഒരു ഇരുനില വീടിന്റെ മുന്നിൽ കാർ നിർത്തിയപ്പോൾ ആണ് സ്ഥലമെത്തിയെന്ന് മനസിലായത്. ഡോർ തുറന്നു ഞങ്ങൾ ഇറങ്ങി.. ഞാൻ ബാഗുകൾ എടുത്തു പുറത്തേക്കു വച്ചപ്പോഴേക്കും മിയ ഡ്രൈവർക്കു ഗൂഗിൾ പേ ചെയ്തു. അകത്തു നിന്നും മാക്സിയുടുത്ത ഒരു സ്ത്രീ ഞങ്ങളെ നോക്കി പുറത്തേക്കു വന്നു. ഒറ്റ നോട്ടത്തിൽ മിയയുടെ അമ്മയാണെന്ന് മനസിലായി. Taxi പുറത്തേക്കു പോയി. ഞങ്ങളെ അമ്മ ചിരിച്ചു കൊണ്ടുതന്നെ വരവേറ്റു.. മിയ അമ്മയെ കെട്ടിപിടിച്ചു. അകത്തേക്ക് കയറിയ ഞാൻ വീടിനകം നോക്കി. നല്ല ഭംഗി ആയി വച്ചിരിക്കുന്നു എല്ലാം.. നല്ല ശാന്തമായ അന്തരീക്ഷം. ഞാനും ആവണിയും അവിടെ കണ്ട സോഫയിൽ ഇരുന്നു. മിയ അമ്മയുടെ കൂടെ അകത്തേക്ക് പോയി. ആവണി എന്റെ കയ്യിൽ പിടിച്ചു.

”ഒരു പക്ഷെ നീ അങ്ങനെ പോയിരുന്നെങ്കിൽ എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു “”

“”കുറച്ചു ദിവസത്തെ കാര്യമല്ലേയുള്ളു പെണ്ണെ. അതിനിങ്ങനെ ടെൻഷൻ അടിക്കുന്നതെന്തിനാ “”

“”എനിക്കറിയില്ല.. നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല ഒരു നിമിഷം പോലും “”

“”എന്താ പെട്ടെന്ന് എന്നെ കൊണ്ടുവരാൻ തീരുമാനിച്ചത് “”

“”അത് മിയയുടെ പ്ലാൻ ആണ്. ഞാൻ അങ്ങോട്ട്‌ നിന്റെ കാര്യം പറയാൻ നിന്നപ്പോഴേക്കും അവൾ തന്നെ എന്നോട് പറഞ്ഞു. സത്യത്തിൽ ഞാൻ അത്ഭുതപെട്ടുപോയി””

ഞാൻ ഒന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ട്

💬 Comments

View all comments