Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]
അവളുടെ കൈ വിടുവിച്ചു.
“”ഇവിടുന്നു ഇങ്ങനെയൊന്നും വേണ്ട “” അവൾക്ക് ഞാൻ പറഞ്ഞത് മനസിലായി. കുറച്ചു കഴിഞ്ഞു മിയയും അമ്മയും വെള്ളം കൊണ്ടു വന്നു തന്നു..
ആവണിയെ മിയ നല്ലോണം അമ്മയ്ക്ക് ഫോണിലൂടെ തന്നെ പരിചയപെടുത്തിയിരുന്നു.. പിന്നെ ഞാൻ ഓഫീസിലെ അവരുടെ ബെസ്റ്റി ആണെന്നും നാളെ എല്ലാവരും എന്റെ വീട്ടിൽ പോകുമെന്നൊക്കെ പറഞ്ഞു. ഒരുമിച്ചു താമസിക്കുന്ന കാര്യം വീട്ടിൽ പറയാൻ പറ്റില്ലല്ലോ..
ആവണിയുടെ കാര്യങ്ങൾ അറിയാവുന്ന അമ്മ അവളെ നല്ലോണം പരിപാലിക്കുന്നത് കണ്ട ഞാൻ ഒരുപാട് സന്തോഷിച്ചു. മുകളിൽ രണ്ടു റൂമികളിലായി ഞങ്ങൾ കിടക്കാൻ പ്ലാൻ ചെയ്തു. റൂമിൽ പോയി ഫ്രഷ് ആയി വന്ന ഞങ്ങൾ അമ്മയോടൊത് ഒരുപാട് സംസാരിച്ചു. മിയ അവളുടെ കുട്ടികാലത്തെ കുറെ ആൽബങ്ങൾ കാണിച്ചു തന്നു. പിന്നെ എല്ലാവരും ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി കഴിച്ചു. ആ സമയം മിയയുടെ അച്ഛൻ കയറി വന്നു. ആളൊരു ബാങ്ക് ജീവനക്കാരനാണ്. അദ്ദേഹം വളരെ നല്ല രീതിയിൽ തന്നെ എന്നോട് സംസാരിച്ചു. രാത്രി ഞങ്ങൾ കുറെ നേരം ഇരുന്നു സംസാരിക്കുകയും ചെയ്തു. അടുത്ത ദിവസം രാത്രി 2 മണിക്ക് എന്റെ വീട്ടിലേക്കു പുറപ്പെട്ടു. പോരുമ്പോൾ അമ്മ ആവണിയെ കുറെ നേരം കെട്ടിപിടിച്ചു ഉമ്മ നൽകുന്നുണ്ടായിരുന്നു.
ദീർഘ ദൂരയാത്ര കഴിഞ്ഞു രാവിലെ 8 മണിക്ക് എന്റെ വീട്ടിൽ എത്തി. എന്റെ വീട് കണ്ടതും രണ്ടു പേരുടെയും തലകറങ്ങി.. വീടും പരിസരവും അത്ഭുദത്തോടെ നിരീക്ഷിച്ചു കൊണ്ടിരുന്ന അവരെ വിളിച്ചു ഞാൻ വീടിനകത്തേക്ക് കയറി. അമ്മച്ചി വന്നു ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ഇവർ കൂടെ വരുന്നത് ഞാൻ പറഞ്ഞിട്ടില്ലായിരുന്നു. അത് അമ്മച്ചിയുടെ
💬 Comments
View all comments