0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

ചോദിച്ചു മനസിലാക്കി. അമ്മച്ചിക്ക് ആവണിയോട് ഒരു വാത്സല്യം തോന്നി തുടങ്ങി. അത് ആ പെരുമാറ്റത്തിൽ നിന്നും മനസിലാവും.

പിന്നെ ഞാൻ അവരെയും വിളിച്ചു ഞങ്ങളുടെ തോട്ടത്തിലേക്കു പോയി. അവിടെ കൊക്കോ, പാഷൻ ഫ്രൂട്ട്, റംബുട്ടാൻ തുടങ്ങി നിരവധി കൃഷികൾ അവർക്കു കാണിച്ചു കൊടുത്തു.

“”എനിക്ക് മംഗോസ്റ്റിൻ ഭയങ്കര ഇഷ്ടമാ.. ഇപ്പോൾ പഴുത്തിട്ടുണ്ടാവുമോ”” ആവണി എന്നോട് ചോദിച്ചു..

“”അങ്ങനെയാണെങ്കിൽ എനിക്കും വേണം “” മിയയും പറഞ്ഞു..

ഞാൻ അവർക്കു മംഗോസ്റ്റിൻ പഴുത്തത് നോക്കി പറിച്ചു കൊടുത്തു. രണ്ടുപേരും കൊതിയോടെ കഴിക്കുന്നത്‌ ഞാൻ നോക്കി നിന്നു. പിന്നെ റംബുട്ടാൻ പക്ഷെ അത് അത്രയ്ക്ക് പഴുത്തിട്ടില്ലായിരുന്നു. കൊക്കോ പറിക്കാൻ പോയ മിയയുടെ ദേഹത്ത് കൂടി ഉറുമ്പ് ചറപറാ കടിച്ചു. അവളുടെ ആക്ഷൻ കണ്ടു ഞാനും ആവണിയും ചിരിച്ചു മടുത്തു.. ആ ചിരിയിൽ മിയയും പങ്കുചേർന്നു. അങ്ങനെ പല കാഴ്ചകളും കണ്ടു നടക്കുന്നതിനിടയിൽ നിറഞ്ഞു നിൽക്കുന്ന മാമ്പഴ മരത്തിന്റെ ഇടയിൽ ഉള്ള ഒരു കുളം അവർ കണ്ടു. രണ്ടുപേരും അങ്ങോട്ടേകോടി.. അവിടെ നിന്നും കുറെ ഫോട്ടോ എടുത്തു. കുറച്ചു കഴിഞ്ഞു അവർക്ക് അതിൽ കുളിക്കണമെന്ന് പറഞ്ഞു. ഞാൻ വീട്ടിലെ പണിക്കു നിൽക്കുന്ന ചേച്ചിയെ വിളിച്ചു കുറച്ചു ഡ്രെസ്സും മറ്റു കാര്യങ്ങളും കൊണ്ടു വരുത്തി. അവർ രണ്ടുപേരും ആഘോഷിച്ചു കുളിച്ചു. കുറെ നേരം അത് തുടർന്ന്. പിന്നെ നാണത്തോടെ നനഞ്ഞ തുണിയുമായി അവർ എന്റെ മുന്നിലേക്ക്‌ വരാൻ മടിച്ചു.. അത് മനസിലാക്കിയ ഞാൻ അവിടെ നിന്നും മാറിക്കൊടുത്തു.. അവർ ഡ്രസ്സ്‌ മാറ്റി വന്നു. അടുത്തതായി ഞങ്ങൾ മീൻ വളർത്തുന്ന കുളം കാണിച്ചു. അതിലേക്കു രണ്ടു

💬 Comments

View all comments