0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

എനിക്കിഷ്ടമല്ല. എപ്പോഴും സന്തോഷമായിട്ടിരിക്കണം “” എന്റെ വാക്കുകൾ കേട്ടു അവൾ സമാധാനത്തോടെ ഇരുന്നു. ഞാൻ എഴുനേറ്റു അടുക്കളയിൽ പോയി നോക്കി. അവിടെ മിയ ഗ്യാസിൽ ചായയും വെച്ചുകൊണ്ട് ഒരു ഭാഗത്തു നിന്നു കരയുന്നു. ഇനി ഇവളെന്തിനാണാവോ.. ഞാൻ ആലോചിച്ചു കൊണ്ട് അങ്ങോട്ട്‌ ചെന്ന്..

“”നിനക്കിനിയെന്താ “” എന്നെ കണ്ടതും അവൾ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു.

“”എന്താടീ “”

“”അവളുടെ കാര്യം ഒന്നാലോചിച്ചു പോയതാ.. വേറൊന്നുമില്ല.. പാവമല്ലേ അവൾ. “” മിയ എന്നിൽ നിന്നും വിട്ടുമാറി കൊണ്ടു പറഞ്ഞു.

“”അതൊക്കെ ജീവിതത്തിൽ പറഞ്ഞിട്ടുള്ളതല്ലേ. നീ വിഷമിക്കണ്ട. എല്ലാം ദൈവം കാണുന്നില്ലേ “”

ഞാൻ അവളെ സമാധാനിപ്പിച്ചു കൊണ്ടു റൂമിൽ പോയി കിടന്നു. ആവണി ഒരു ഭാഗത്തിരുന്നു മൊബൈലിൽ കളിക്കുന്നു. ഈശ്വര രണ്ടുപേർക്കും തമ്മിൽ പിരിയാൻ പറ്റില്ല. അത്രെയും നല്ല ഫ്രണ്ട്ഷിപ്പിലാണ് പോകുന്നത്. എന്റെ കാര്യം പരസ്പരം അറിഞ്ഞാൽ എന്തായാലും ആ കൂട്ടുകെട്ടിനു കോട്ടം തട്ടും. എങ്ങനെ ഇതൊന്നു പരിഹരിക്കും. ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല.

കുറച്ചു കഴിഞ്ഞു മിയ ചായ കൊണ്ടു വന്നു. അത് കുടിച്ചപ്പോഴേക്കും ഓർഡർ ചെയ്ത ഫുഡ്‌ വന്നു. മൂന്നാളും ആർത്തിയോടെ കഴിച്ചു..

അന്നത്തെ ദിവസം വലിയ മാറ്റങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. രാവിലെ എന്നും കിട്ടുന്നത് പോലെ രണ്ടു ഉമ്മകൾ കിട്ടി. കുളിച്ചൊരുങ്ങി ഓഫീസിൽ എത്തി. എല്ലാവരേം കുറച്ചു ദിവസമായില്ലേ കണ്ടിട്ട്. അതിന്റെ വിശേഷങ്ങളും കാര്യങ്ങളും പറഞ്ഞു വർക്ക്‌ തുടങ്ങി. ആവണി തൊട്ടടുത്തിരുന്നു എന്തൊക്കെയോ പറഞ്ഞു.

”ടാ നിന്റെ വീട്ടിലെ ആ ഒരു ദിവസണ്ടല്ലോ മറക്കില്ല. എന്തൊരു രസമായിരുന്നു “”

“”എന്നാ നീയൊരു കാര്യം ചെയ്യ്.

💬 Comments

View all comments