0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

എന്റെ കൂടെ പോര്. അപ്പോൾ നിനക്ക് എന്നും ആ രസം കിട്ടുമല്ലോ “”

“”പിന്നെ ഞാനല്ലാതെ ആരാ നിന്റെ കൂടെ വരാ.. വേറെ ആരെങ്കിലും കണ്ടുവച്ചിട്ടുണ്ടോ മോനെ “”

“”പൊന്നുമോളെ ഇല്ല “” ഉള്ളിൽ മിയയെ ആലോചിച്ചു ഞാൻ പറഞ്ഞു.

“”ഇങ്ങനെ ഓഫീസിൽ വന്നിരിക്കുമ്പോൾ ആണ് നിന്നെ ഒന്ന് ഫ്രീ ആയി കിട്ടുക “” ആവണി എന്നെ നോക്കി പറഞ്ഞു.

“” റൂമിൽ എന്താ പ്രശ്നം. എന്നും രാവിലെ ഒരുമ്മ കിട്ടുന്നുണ്ട്. ചിലപ്പോൾ സംസാരിക്കാറുമുണ്ട് “”

“”എനിക്കതു പോരെങ്കിലോ.. എപ്പോഴും നിന്നോട് സംസാരിക്കണം. മിയ ഉണ്ടെങ്കിൽ അത് പറ്റില്ലല്ലോ “”

“”ഉം. ശരിയാവും “”

“”ടാ ഞാൻ അവളോട്‌ പറയട്ടെ നമ്മുടെ റിലേഷൻ “”

അത് കേട്ടതും ഞാൻ ഞെട്ടികൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.

“”ഇപ്പോൾ ആരോടും നീ പറയണ്ട.. ഞാൻ പറഞ്ഞോളാം സമയമാകുമ്പോൾ “” കുറച്ചു ദേഷ്യത്തിൽ ഞാൻ പറഞ്ഞു..

“”അതിനെന്താ നീ ചൂടാവുന്നെ. ഞാൻ പറഞ്ഞു എന്നല്ലേയുള്ളു “”

“”ചൂടായതല്ലെടീ ഇതെന്റെ ടോൺ ആണ് “” മുഖത്തു ചിരി വരുത്തി ഞാൻ പറഞ്ഞു.

“”ഉം നിന്റെ ഇഷ്ടം “”

അപ്പോഴേക്കും പിയൂൺ വന്നു ആവണിയെ മാം വിളിക്കുന്നുണ്ടെന്നു പറഞ്ഞു. അവൾ എണീറ്റ് പോയി. ആ സമയം മിയ അടുത്ത് വന്നു.

“”നിന്നെ എപ്പോഴാടാ ഒന്ന് ഫ്രീ ആയിക്കിട്ടുക. ഒറ്റക്കൊന്നു സംസാരിക്കാൻ കൊതിയാവുന്നു “”

”എന്തിനാ”” കളിയാക്കി ഞാൻ ചോദിച്ചു.

“”അവളുണ്ടാവുമ്പോൾ എനിക്ക് സംസാരിക്കാൻ കഴിയില്ലെടാ “”

“”എന്നാ അവളെയങ്ങു തട്ടിയാലോ “” ഞാൻ ഒരു തമാശ പറഞ്ഞു.

“”എങ്കിൽ നിന്നെയും കൊല്ലും ഞാൻ. അവളെ

💬 Comments

View all comments