Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]
ടൂർ ആണ് കിട്ടിയിരിക്കുന്നത്. പക്ഷെ അതിനൊരു പ്രത്യേകത ഉണ്ട് “”
എല്ലാവരുടെയും മുഖത്തു ആകാംഷ. ചിലർക്ക് ഇപ്പോൾ കേട്ടില്ലെങ്കിൽ ശ്വാസം മുട്ടുമെന്ന പോലെ ആയി..
“”ഈ ടൂർ പോകുന്നത് കാശ്മീരിലേക്കാണ്. 3 ഡേയ്‌സ് ടൂർ ആണ്. അതും ഫ്ലൈറ്റിൽ. പിന്നെ കൂടെ എംഡി യും ഫാമിലിയും ഉണ്ട് “”
അത് കേട്ടത്തോടെ എല്ലാവരും ഒരുപാടു സന്തോഷിച്ചു.. കയ്യടിച്ചു.
“”ഇങ്ങനെയൊരു അവസരം കിട്ടാൻ കാരണമായ മിയക്കും ആവണിക്കും ഒരു വലിയ നന്ദിയും കൂടെ അഭിനന്ദനങ്ങളും””
എല്ലാവരും സന്തോഷത്തോടെ വീണ്ടും ഓരോന്ന് സംസാരിക്കാൻ തുടങ്ങി. അടുത്ത ആഴ്ച പോകുമെന്നും തീരുമാനിച്ചു. മിയയും ആവണിയും വന്നു എന്നോട് സംസാരിച്ചു പോയി.
വൈകുന്നേരം റൂമിൽ ടൂർ പോകുമ്പോൾ വാങ്ങേണ്ട ജാക്കറ്റ് ഡ്രെസ്സുകൾ അവിടെ ചെന്ന് ഫോട്ടോ എടുക്കുന്ന കാര്യങ്ങൾ എന്നിവയായിരുന്നു സംസാരം. അവർ രണ്ടുപേരും വളരെയധികം സന്തോഷത്തിലായിരുന്നു.. എനിക്കും.. ഞാനും ആദ്യമായിട്ടാണ് കശ്മീരിൽ പോകുന്നത്. കുറച്ചു ദൂരം ഫ്ലൈറ്റിലും പിന്നെ ട്രെയിനിന്നുമാണ് യാത്ര ചെയ്യേണ്ടത്. നല്ല ഫീൽ ആയിരിക്കും.
അങ്ങനെ ഇരിക്കെ.. രണ്ടു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ ഓഫീസിൽ നിന്നും വരുന്ന വഴിയാണ്. അമ്മയോടൊപ്പം കൈപിടിച്ച് നടന്നു വരികയായിരുന്നു 4 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി.. അവളുടെ കുസൃതികൾ എന്റെ മനസിന് വളരെ സന്തോഷം നൽകി..
പെട്ടെന്ന് വളരെ വേഗത്തിൽ വന്ന ഒരു കാർ ആ അമ്മയുടെയും കുട്ടിയുടെയും അടുത്ത് നിർത്തുകയും അതിൽ നിന്നിറങ്ങിയ ഭീകരരെ പോലെ തോന്നിക്കുന്ന രണ്ടു പേർ ആ കുട്ടിയെ വലിച്ചു കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ കരഞ്ഞു നിലവിളിച്ച അമ്മ അവരെ തടയാൻ ശ്രമിക്കുന്നു.. ഇത്
💬 Comments
View all comments