Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]
സംസാരിക്കാൻ തുടങ്ങി..
രാവിലെ അവർ മാഡത്തിന് വിളിച്ചു കാര്യം പറഞ്ഞു.. ലീവ് എടുത്തു.. ഒരു 10 മണിയായപ്പോൾ ഡിസ്ചാർജ് ചെയ്തു ആംബുലൻസിൽ റൂമിലേക്ക് എത്തിച്ചു തന്നു. എന്നെ ബെഡിൽ കിടത്തിയതിനു ശേഷമാണു അറ്റെൻഡർ പോയത്. എനിക്ക് അവരോട് നല്ല ബഹുമാനം തോന്നി.
രണ്ടു പേരും ഫ്രഷ് ആയി വന്നു.. അപ്പോഴേക്കും മാഡം വന്നു.. കുറെ സംസാരിച്ചു. 3 പേരും കൂടി ലീവ് എടുത്താൽ ശരിയാവില്ലെന്നു പറഞ്ഞു. അല്ലെങ്കിൽ ഇവൻ ഒറ്റക്കല്ലേ അവിടെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളമെന്നു കുറച്ചു സമയത്തെ ആലോചനക്ക് ശേഷം മാഡം പറഞ്ഞു. അവർ മാഡത്തിന് ചായ ഇട്ടു കൊടുത്തു. അല്പസമയത്തിന് ശേഷം ഓഫീസിലേക്ക് പോയി.
“”നീയെന്താ വീട്ടിൽ പറയണ്ടാന്നു പറഞ്ഞെ “” മിയ എന്നോട് അടുത്ത് വന്നു ചോദിച്ചു..
“”വേണ്ട അറിഞ്ഞാൽ അവർക്കു താങ്ങാൻ ആവില്ല. പിന്നെ അടുത്ത നിമിഷം ഇവിടെ എത്തും. ഇപ്പോൾ വലിയ കുഴപ്പമൊന്നുമില്ലല്ലോ ഇങ്ങനെ പോട്ടെ “”
“”ശരിയാ നീ കിടന്നുറങ്ങിക്കോ. നല്ല ക്ഷീണം കാണും “” മിയ അത് പറഞ്ഞപ്പോൾ ആവണിയും തലയാട്ടി..
ഉച്ചവരെ ഞാൻ മയങ്ങി. പിന്നെ അവർ വന്നു ഭക്ഷണം തരുകയും മെഡിസിൻ എല്ലാം തരുകയും ചെയ്ത്. ആവണി ബാത്‌റൂമിൽ പോയ സമയം മിയ എന്റെ അടുത്ത് വന്നിരുന്നു.
“”എന്തിനാ നീ ആവിശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നേ.. നല്ല കാര്യമാണെങ്കിലും നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെങ്ങനാടാ ഞാൻ..”” വാക്കുകൾ മുഴുമിപ്പിക്കാതെ എന്റെ ഉള്ളം കയ്യിൽ പിടിച്ചു അവൾ കരഞ്ഞു..
ആവണി വരുന്നതിനു മുന്പേ അവൾ എന്റെ അടുത്തുനിന്നു മാറിനിന്നു. അവൾക്ക് കൂടുതൽ സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. വൈകുന്നേരം സ്റ്റാഫ് എല്ലാവരും
💬 Comments
View all comments