0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15.1K

വന്നു പോയി. ആ ദിവസം എങ്ങനെയോ കഴിഞ്ഞു പോയി.

രാവിലെ രണ്ടു പേരും ഫുഡ്‌ ഉണ്ടാക്കി എന്റെ അടുത്ത് വച്ചു തന്നു. ബാത്‌റൂമിൽ പോകാൻ പിടിച്ചു നടക്കാനുള്ള സ്റ്റിക്ക് അടുത്ത് വച്ചു. മെഡിസിൻ എല്ലാം റെഡി ആക്കി വച്ചു. എന്ത് ആവിശ്യം വന്നാലും അപ്പോൾ തന്നെ വിളിക്കണം എന്ന് പറഞ്ഞിട്ടാണ് അവർ ഓഫീസിലേക്ക് പോയത്.

ഓഫീസിൽ എത്തിയ അവരോടു മാഡം കാര്യങ്ങൾ അന്വേഷിക്കുകയും മറ്റും ചെയ്തു. അവനില്ലാതെ രണ്ടു പേർക്കും ഓഫീസിൽ എന്തോ അവസ്ഥ പോലെയായിരുന്നു.. മൂകത അവിടെ തളം കെട്ടി നിന്നു.

എനിക്ക് മെഡിക്കൽ ലീവ് അനുവദിച്ചു നൽകി. ദിവസങ്ങൾ ഒരുപോലെ കടന്നു പോയി. വലിയ മാറ്റങ്ങൾ ഇല്ലാതെ…. ഇപ്പോൾ എനിക്ക് വലിയ പ്രശ്നങ്ങൾ ഇല്ലാതെ നടക്കാൻ കഴിയും. എങ്കിലും രണ്ടുപേരും കൂടെയുള്ളപ്പോൾ എന്റെ അടുത്തുനിന്നു മാറിയിട്ടില്ലായിരുന്നു. ഒരു ഭാര്യ ഭർത്താവിനെ പരിപാലിക്കുന്നതുപോലെ രണ്ടു പേരും എന്നെ നോക്കി.

ഓഫീസിൽ നിന്നും ടൂറിനുള്ള സമയമായി. എനിക്ക് പോവാൻ പറ്റാത്തത് കൊണ്ടു രണ്ടു പേരും പോകില്ലെന്ന് പറഞ്ഞിരുന്നു. പക്ഷെ അത് പിന്നീട് പ്രശ്നമാകുമെന്ന് മനസിലായപ്പോൾ മനസില്ലാ മനസോടെ അവർ പോകാൻ നിർബന്ധിദരായി.. എംഡി യും ഫാമിലിയും ഉള്ളത് കൊണ്ട് ടൂർ മാറ്റിവെക്കാനും പറ്റില്ലായിരുന്നു. അല്ലെങ്കിൽ മാഡം എന്തായാലും മാറ്റിവക്കും…

ടൂർ പോകുന്ന ദിവസം എന്നോട് ഒരുപാട് കാര്യങ്ങൾ പറയുകയും അടുത്ത റൂമിലുള്ളവരോട് ശ്രദ്ധിക്കാൻ പറയുകയും ചെയ്തിരുന്നു.. അങ്ങനെ അവർ റൂമിൽ നിന്നും സങ്കടത്തോടെ ഇറങ്ങി.. ഒരുമിച്ചു താമസിച്ചു തുടങ്ങിയ ഞങ്ങൾ ആദ്യമായി അങ്ങനെ പിരിയാൻ പോവുന്നു.. മൂന്നാല് ദിവസം ഇനി അവരും ഉണ്ടാവില്ലെന്നു അറിഞ്ഞപ്പോൾ എന്റെ ഉള്ളും

💬 Comments

View all comments