0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15.1K

കണ്ണീരണിഞ്ഞു..

അവർ പോയത് മുതൽ ഏകാന്തത എന്നെ വേട്ടയാടി കൊണ്ടിരുന്നു.. അതിനെ മായ്ക്കാനെന്നോണം സമയം കിട്ടുമ്പോൾ അവർ ഫോൺ ചെയ്തു.. അതെ സമയം ടൂർ പോയ രണ്ടു പേരുടെയും മനസ് ഇവിടെയായിരുന്നു. തന്റെ പ്രിയപ്പെട്ടവർ ഇവിടെയായാണ് എന്നവർ ചിന്തിച്ചു.. അതും ഈ അവസ്ഥയിൽ. ടൂർ ഒന്നാസ്വദിക്കാൻ പോലും അവർക്കു കഴിയുന്നില്ല. പലപ്പോഴും പരസ്പരം കാണാതെ അവർ കരഞ്ഞു. ഇടയ്ക്കു പരസ്പരം തങ്ങളുടെ പ്രണയം തന്റെ കൂട്ടുകാരിയോട് പറഞ്ഞാലോ എന്നുവരെ അവർ ആലോചിച്ചു.. എന്നാൽ ജയ്സൻ അത് വിലക്കിയിരുന്നതിനാൽ അവർ വേണ്ടെന്നു വച്ചു..

നാലാം ദിവസം തിരിച്ചു ഫ്ലൈറ്റ് ഇറങ്ങിയ അവർക്കു റൂമിലെത്താനുള്ള വെമ്പൽ ആയിരുന്നു.. എല്ലാം കഴിഞ്ഞു റൂമിലെത്തിയ അവർ എന്റെ അടുത്തേക്ക് ഓടി വന്നു.അവരുടെ ബാഗുകൾ നിലത്തു വീണു. എന്റെ അടുത്തിരുന്ന രണ്ടുപേരും കണ്ണുകൾ നിറച്ചു ശരീരവും മനസും തളർന്ന പോലെ ഇരുന്നു.. പതിയെ ടൂറിന്റെ വിശേഷങ്ങൾ പറഞ്ഞു. ഫുഡ്‌ ഞാൻ ഓർഡർ ചെയ്തു വരുത്തിയിരുന്നു. മൂന്നു പേരും ഫുഡ്‌ കഴിച്ചു.

ആ സമയമാണ് മിയക്കു രാജീവിന്റെ call വന്നത്. അവൾ ഫോൺ എടുത്തു പുറത്ത് പോയി.. ആ സമയം ആവണി എന്റെ അടുത്തേക്ക് വന്നത്. എന്റെ നെഞ്ചിൽ തല വച്ചു കരഞ്ഞു. ഞാൻ അവളുടെ തലയിൽ തലോടി.

“”നീയില്ലാതെ എനിക്ക് കഴിയില്ലെടാ.. ഈ ദിവസങ്ങൾ കൊണ്ടു ഞാനത് മനസിലാക്കി “” അവളുടെ ശബ്ദം ഇടാുന്നുണ്ടായിരുന്നു. എനിക്കും കരച്ചിൽ വന്നു. അത് മനസിലാക്കിയ അവൾ തല ഉയർത്തി എന്റെ കണ്ണുകൾ തുടച്ചു കൊണ്ടു എന്റെ കവിളിലും ചുണ്ടതും മതിയാകുവോളം ഉമ്മകൾ കൊണ്ടു മൂടി. വീണ്ടും എന്റെ

💬 Comments

View all comments