0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15.1K

നെഞ്ചിൽ തല വച്ചു കിടന്നു

“” ഒരിക്കലും എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു പ്രണയമുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. നീ എന്റെ ജീവിതത്തിലേക്ക് വന്നത് മുതലാണ് എനിക്കാരൊക്കെയോ ഉണ്ടെന്ന തോന്നൽ ഉണ്ടായത്.. നിന്നെ പോലെ തന്നെയാണ് എനിക്ക് മിയയും. അവൾ എന്നും എന്റെ കൂടെപ്പിറപ്പാണ്. പക്ഷെ നീ എന്റെ……. എനിക്കെന്താന്ന് പറയേണ്ടത് എന്നുപോലും അറിയില്ല.. ഒന്നെനിക്കുറപ്പാണ്.. ഞാൻ നിന്നെ സ്നേഹിക്കുന്ന അത്രത്തോളം നിന്നെ വേറെ ആരും സ്നേഹിക്കണ്ട.. നീ എന്നെ സ്നേഹിക്കുന്ന അത്രത്തോളം വേറെയാരും എന്നെയും സ്നേഹിക്കണ്ട.. ദൈവം വിധിച്ചത് എനിക്ക് നിന്നെയും നിനക്ക് എന്നെയുമാണ്””

അവൾ അത് പറഞ്ഞു കഴിഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. കണ്ണുകൾ തുടച്ചു ഞാൻ വാതിലിലേക്ക് നോക്കി..

എന്റെ സകല ബോധവും പോയി. കൈകൾ വിറക്കാൻ തുടങ്ങി. ഉള്ളിൽ തീകനൽ നിറഞ്ഞു.. നെഞ്ച് പെടപെടാന്ന് ഇടിക്കാൻ തുടങ്ങി.. അതെ വാതിൽക്കൽ തങ്ങൾ സംസാരിക്കുന്നതെല്ലാം കേട്ടു കൊണ്ടു നിറഞ്ഞ കണ്ണുകളുമായി മിയ!!!!!!!

അവൾ ഞങ്ങൾ സംസാരിക്കുന്നതെല്ലാം കേട്ടിരിക്കുന്നു. പരിഭ്രമതാൽ മരവിച്ചു പോയി ഞാൻ. ആവണി ഒന്നും അറിയാതെ നെഞ്ചിൽ കിടക്കുന്നു. ഞാൻ കണ്ടെന്നു മനസിലായ മിയ വിതുമ്പി കൊണ്ടു പുറത്തെ ഹാളിലേക്ക് മാഞ്ഞു പോയി. ആവണി ഒന്നും അറിഞ്ഞിട്ടില്ല. ഞാൻ പറയാനും പോയില്ല.. ഭൂമിയൊന്നു പിളർന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി.

ഞാൻ ആവണിയോട് മാറി നിൽക്കാൻ പറഞ്ഞു. അവൾ എഴുന്നേറ്റ് കണ്ണുതുടച്ചു. കുളിക്കാൻ കയറി. അപ്പോഴേക്കും കണ്ണുകൾ തുടച്ചു ഒന്നും സംഭവിക്കാത്ത പോലെ മിയ വന്നു. ഞാൻ സംസാരിക്കാൻ തുടങ്ങിയതും അവൾ തടുത്തു. എന്റെ മുഖത്തേക്ക് നോക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് കണ്ണീർ തുടച്ചു കൊണ്ടിരുന്നു. അവളുടെ

💬 Comments

View all comments